Jump to content

വയലിൽ തൃക്കോവിൽ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം

വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം കൊല്ലം ജില്ലയിൽ കല്ലുവാതുക്കലിനും പാരിപ്പള്ളിയ്ക്കും ഇടയിലായി ഇളംകുളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ മഹാവിഷ്ണു തന്നെയാണു ഇവിടെ മുഖ്യപ്രതിഷ്ഠ. കൂടാതെ ശിവനും നാഗർക്കും ദേവിയ്ക്കും ഇവിടെ ആലയങ്ങളുണ്ട്. ക്ഷേത്രത്തിനു തൊട്ടു മുൻപിലായി ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

ക്ഷേത്രം സ്ഥിതി ചെയ്യുന്നതു വളരെ വിശാലമായ വയലിനു നടുവിലാണ്‌. അതു കൊണ്ടു തന്നെയാകണം വയലിൽ തൃക്കോവിൽ എന്ന പേരു സിദ്ധിച്ചത് എന്ന് കരുതുന്നു.

ഭാഗവത സപ്താഹം, അഷ്ടമി രോഹിണി എന്നിവ ജനങ്ങൾ വളരെ ആഘോഷപൂർവം കൊണ്ടാടുന്നു. തൃശ്ശൂരിലെ വളരെ പ്രസിദ്ധമായ പിഷാരിക്കൽ മനയായിരുന്നു ഈ ക്ഷേത്രത്തിന്റെ ജന്മികൾ പക്ഷേ അവരുടെ പ്രതിനിധികൾ വളരെ അപൂർവമായി മാത്രമേ ക്ഷേത്രത്തിൽ വരാറുള്ളൂ മാത്രവുമല്ല ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ പൊതുജനങ്ങളുടെ ഒരു സമിതിയാണു കൈകാര്യം ചെയ്യുന്നത്. കാലപ്പഴക്കം കാർന്നു തിന്നു തുടങ്ങിയിരുന്ന ഈ ക്ഷേത്രത്തെ പൊതുജനങ്ങളുടെ ശ്രമഫലമായി കുറേയൊക്കെ നന്നാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പരാധീനതകളാണധികവും. എങ്കിലും പൊതുജനങ്ങളുടേയും ഭരണസമിതിയുടേയും ശ്രമങ്ങൾ കൊണ്ടു ദേവസാന്നിധ്യം കൂടിയതായാണു പ്രശ്നം വയ്ക്കലിൽ നിന്നും അറിയുവാൻ കഴിഞ്ഞത്. എല്ലാ മലയാള മാസങ്ങളിലും 2 ഞായറാഴ്ച്കളിലായി നടന്നു വരുന്ന ലക്ഷ്മീ നാരായണ പൂജ വളരെ പ്രസിദ്ധമാണ്‌. ദൂരദേശങ്ങളിൽ നിന്നു പോലും ഭക്തകൾ ഈ പൂജയ്ക്കായി വന്നു ചേരാറുണ്ട്.

ചിത്രശാല[തിരുത്തുക]

കണ്ണികൾ[തിരുത്തുക]