Jump to content

വരന്തരപ്പിള്ളി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് വളരെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു തൃശൂർ ജില്ലയിൽ നടന്ന വരന്തരപ്പിള്ളി കൊലക്കേസ്. 1958 ജൂലൈ 26ന് നടന്ന ഈ സംഭവം പാർലമെന്റിൽ പോലും വിവാദമായിരുന്നു.

പശ്ചാത്തലം

[തിരുത്തുക]

ഇ.എം.എസ് സർക്കാരിന്റെ വരവോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പുത്തനുണർവ്വ് സൃഷ്ടിക്കപ്പെട്ടു. തങ്ങൾക്ക് കരുത്ത് കുറവുള്ള മേഖലകളിലും പാർട്ടിയെ വളർത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് ശക്തികേന്ദ്രമായ വരന്തരപ്പിള്ളിയിലും ജാഥകളും മറ്റും സംഘടിപ്പിച്ച് പാർട്ടി വളർത്തുവാൻ ശ്രമിച്ചത്. എന്നാൽ ഇവ വഴിതെളിച്ചത് കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് ഏറ്റുമുട്ടലുകളിലേക്കാണ്.

വരന്തരപ്പിള്ളി കൊലക്കേസ്

[തിരുത്തുക]

1958 ജൂലൈ 26ന് രാഷ്ട്രീയ പ്രചാർണാർഥം കമ്മ്യൂണിസ്റ്റ് പാർട്ടി വരന്തരപ്പിള്ളിയിൽ ഒരു റാലി സംഘടിപ്പിച്ചു. ഇത് കോൺഗ്രസ് ഓഫീസിന്റെ സമീപത്തെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരുമായി വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിലും കത്തിക്കുത്തിലുമാണ് കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകരായ അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ച് മരിച്ചു. ക്രമസമാധാനം തകർന്നു എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന ഒന്നായി മാറി ഈ സംഭവം.

കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകർ

[തിരുത്തുക]

1. കണിയാംപറമ്പിൽ കൃഷ്ണൻ 2. സി. ടി. കൊച്ചാപ്പു 3. ഇല്ലിക്കൽ അപ്പച്ചൻ 4. പിണ്ടിയാൻ തോമസ് 5. തോമസ് പയ്യപ്പിള്ളി 6. ചാക്കോരി അന്തോണി

അനുബന്ധ സംഭവങ്ങൾ

[തിരുത്തുക]

പാർലമെന്റിൽ പോലും ഒച്ചപ്പാടുണ്ടാക്കിയ സംഭവം ആയിരുന്നു ഇത്. പ്രോസിക്യൂഷൻ പിഴവുമൂലം പ്രതികൾ രക്ഷപ്പെട്ടത് വലിയ വിവാദമായിമാറി. വിമോചന സമരത്തിന്റെ കാരണങ്ങളിൽ ഒന്നായിമാറി ഇത്. ഈ കൊലയെ ന്യായീകരിച്ചു പ്രസംഗിച്ചതിന്റെ പേരിൽ ഇ.എം.എസിന് കോടതി പിഴശിക്ഷ വിധിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

1.https://www.mathrubhumi.com/mobile/specials/politics/ems-ministry-60-years/ems-ministry-60-years-1.1848290 2.http://varandarappilly.weebly.com/history-of-varandarappilly.html