Jump to content

വരുൺ ആരോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരുൺ ആരോൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വരുൺ റെയ്മണ്ട് ആരോൺ
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ് (ക്യാപ് 273)22 നവംബർ 2011 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 192)23 ഒക്ടോബർ 2011 v ഇംഗ്ലണ്ട്
അവസാന ഏകദിനം2 ഡിസംബർ 2011 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
ജാർഖണ്ഡ് അണ്ടർ-19
2008-തുടരുന്നുജാർഖണ്ഡ്
2008-2010കൊൽക്കത്ത നൈറ്റ് റൈഡേർസ്
2011-തുടരുന്നുഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 1 4 13 15
നേടിയ റൺസ് 6 6 305 79
ബാറ്റിംഗ് ശരാശരി 6.00 20.33 19.75
100-കൾ/50-കൾ 0/0 0/0 0/1 0/0
ഉയർന്ന സ്കോർ 4 6* 72 34
എറിഞ്ഞ പന്തുകൾ 192 169 2,201 693
വിക്കറ്റുകൾ 3 6 29 29
ബൗളിംഗ് ശരാശരി 43.00 26.00 41.65 19.24
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/106 3/24 5/17 5/47
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 0/– 3/– 3/–
ഉറവിടം: ക്രിക്കിൻഫോ, 6 ജൂലൈ 2012

വരുൺ റെയ്മണ്ട് ആരോൺ (ജനനം: 29 ഒക്ടോബർ 1989, ജംഷെഡ്പൂർ, ജാർഖണ്ഡ്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലങ്കയ്യൻ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 2011 ഒക്ടോബറിൽ ആണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. നവംബറിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഐ.പി.എൽ ൽ അദ്ദേഹം കിംങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയാണ് കളിച്ചിരുന്നത്. 2018 ഐ.പി.എൽ താരലേലത്തിൽ അദ്ദേഹത്തെ ആരും വിളിച്ചിരുന്നില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിൽ

[തിരുത്തുക]

2011 ഒക്ടോബറിൽ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ 4-ആം മത്സരത്തിലാണ് ആരോൺ തന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം കുറിച്ചത്. വാങ്കെഡെ സ്റ്റേഡിയത്തിലെ വേഗത കുറഞ്ഞ പിച്ചിൽ അദ്ദേഹം 24 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ നേടി. ഈഡൻ ഗാർഡൻസിൽ നടന്ന അടുത്ത മത്സരത്തിലും അദ്ദേഹം ഒരു വിക്കറ്റ് നേടി[1].
വെസ്റ്റ് ഇൻഡീസിനെതിരേ നവംബറിൽ നടന്ന ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ഇടം നേടി. ആ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആരോൺ തന്റെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽ 106 റൺസ് വഴങ്ങി അദ്ദേഹം 3 വിക്കറ്റുകൾ നേടി[2][3].

അവലംബം

[തിരുത്തുക]
  1. Aaron, Meaker debut as England bat Cricinfo. Retrieved 23 October 2011
  2. Harbhajan Singh out of Test squad; Rahul Sharma, Ravichandran Ashwin, Virat Kohli in Cricinfo. Retrieved 24 December 2011
  3. Key wickets give Varun Aaron hope Archived 2011-11-25 at the Wayback Machine. CricketNext. Retrieved 25 November 2011
"https://ml.wikipedia.org/w/index.php?title=വരുൺ_ആരോൺ&oldid=3644485" എന്ന താളിൽനിന്ന് ശേഖരിച്ചത്