Jump to content

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ

Coordinates: 09°58′54″N 76°15′09″E / 9.98167°N 76.25250°E / 9.98167; 76.25250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

09°58′54″N 76°15′09″E / 9.98167°N 76.25250°E / 9.98167; 76.25250

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ
വല്ലാർപാടം ടെർമിനലിലെ ക്രെയിനുകൾ
Other names(s)വല്ലാർപാടം ടെർമിനൽ
General information
Locationഇന്ത്യ Vallarpadam, Kochi
StatusComplete
Coordinates09°58′54″N 76°15′09″E / 9.98167°N 76.25250°E / 9.98167; 76.25250
Built byDP World
Opening11 February 2011
Technical details
No of Super-Post Panamax Crane6
No of Rubber Tyred Gantry Crane15
Maximum Draft14.5 m
Quay Length600 m
ലോട്സ് ബ്രിഡ്ജ്
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ

ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ശ്രീ അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരിക്കെയാണ് 3200 കോടിയുടെ ഈ ബൃഹത്പദ്ധതി തുടങ്ങിയതും ഉദ്‌ഘാടനം ചെയ്തു നടപ്പിൽ വരുത്തിയതും. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ദുബായ് പോർട്‌സ് വേൾഡാണ് ഇതിന്റെ നടത്തിപ്പുകാർ. 30 വർഷത്തേക്കാണ് ഇവരുമായുള്ള കരാർ. ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെർമിനലിനുണ്ട്. ഈ ടെർമിനലിന്റെ പ്രവർത്തനാരംഭത്തോടെ നിലവിലുള്ള രാജീവ് ഗാന്ധി കണ്ടെയ്‌നർ ടെർമിനലിലെ പ്രവർത്തനസംവിധാനങ്ങൾ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.

പ്രവർത്തനങ്ങൾ

[തിരുത്തുക]

വല്ലാർപാടത്തോടു ചേർന്നുള്ള രാമൻതുരുത്ത്, ഡയമണ്ട് കട്ട് തുടങ്ങി പല ചെറു ദ്വീപുകൾ ചേർത്ത് 115 ഹെക്ടറിലാണ് ടെർമിനലിന്റെ വികസനം. മൂന്നു ഘട്ടങ്ങളായാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. ഇതിൽ വല്ലാർപാടം പ്രദേശത്ത് 49 ഹെക്ടറിലാണ് ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ഇതിൽ 605 മീറ്റർ നീളമുള്ള വാർഫ് ഉപയോഗിച്ച് 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യുകയാണ് പദ്ധതിയുടെ ആദ്യലക്ഷ്യം. തുടർന്നുള്ള മൂന്നു ഘട്ടങ്ങളിൽ 15 ലക്ഷം, 30 ലക്ഷം കണ്ടെയിനറുകൾ എന്ന ലക്ഷ്യം കൈവരിക്കും.

ടെർമിനൽ പ്രദേശത്തേക്കുള്ള 18.2 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയ്ക്ക് (966 എ) കേന്ദ്രസർക്കാർ 872 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 2012-ൽ ഈ പാത നാലുവരിയാക്കി ഉയർത്തും. ഈ പാതയെ കളമശ്ശേരിയിലൂടെ കടന്നു പോകുന്ന ദേശീയപാത 544-മായി ബന്ധിപ്പിച്ചിരിക്കുന്നു.

ടെർമിനൽ പ്രദേശത്തേക്കുള്ള റയിൽപാതയ്ക്ക് 364 കോടി രൂപയാണ് നിർമ്മാണച്ചിലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയിൽ 4.62 കിലോമീറ്റർ ദൂരം വേമ്പനാട് പാലമാണ്.

കപ്പലുകളെ ടെർമിനലിൽ എത്തിക്കുവാനായി ഡ്രജിങ്ങിന് 381.25 കോടി രൂപയാണ് കേന്ദ്രസർക്കാർ മുടക്കിയിരിക്കുന്നത്. ഇതുപ്രകാരം തുറമുഖത്തെ ഇന്നർ, ഔട്ടർ ചാനലുകളുടെ ആഴം വർദ്ധിപ്പിക്കൽ 2010 ഏപ്രിൽ 30-ന് പൂർത്തീകരിച്ചു.

നാൾ വഴികൾ

[തിരുത്തുക]

1 February 2005: VS അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിർമ്മാണം ആരംഭിച്ചു.

16 February 2005: കൺസെഷൻ ഉടമ്പടി ഒപ്പുവച്ചു.

11 February 2011: പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

12 February 2011: ആദ്യ കണ്ടെയ്‌നർ എത്തിച്ചേർന്നു.

18 February 2011: ആദ്യ വെസ്സൽ എത്തിച്ചേർന്നു.

റോ റോ സർവ്വീസ്

[തിരുത്തുക]

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമ്മിനലും വെല്ലിംഗ്ടൺ ദ്വീപും തമ്മിൽ ബന്ധിപ്പിച്ച് ഒരു കണ്ടെയ്നർ റോ-റോ സർവ്വീസ് നിലവിലുണ്ട്. ഇതുവഴി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകൾക്ക് ഐലൻഡിൽ നിന്നും വല്ലാർപാടത്തേക്കും തിരിച്ചും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാൻ കഴിയും. ഇതിനായി ഐലൻഡിലും ബോൾഗാട്ടിയിലും രണ്ട് ജെട്ടികൾ പണിതിട്ടുണ്ട്. ലോട്സ് ഷിപ്പിംഗ് കമ്പനിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ലോട്സ് ബ്രിഡ്ജ് എന്നാണ് ഈ ബാർജ്ജ് സർവ്വീസിന്റെ പേര്.

അവലംബം

[തിരുത്തുക]