വളപട്ടണം കോട്ട
ദൃശ്യരൂപം
വളപട്ടണം കോട്ട | |
---|---|
വളപട്ടണം, കണ്ണൂർ ജില്ല | |
Site information | |
പതിനാലാം നൂറ്റാണ്ടുവരെ കോലത്തിരി രാജാക്കൻമാരുടെ മലബാറിലെ ആസ്ഥാനം ഏഴിമല ആയിരിന്നു. വല്ലഭൻ രണ്ടാമനെന്ന കോലത്തിരി രാജാവ് വളപട്ടണം പുഴക്കരയിൽ ഒരു കോട്ട നിർമ്മിച്ചു. ഉയർന്ന മതിൽക്കെട്ടുകളും നിരീക്ഷണഗോപുരങ്ങളുമൊക്കെയായി സാമാന്യം വലിയൊരു കോട്ടയായിരുന്നു ഇത്. ഒരുകാലത്ത് വളരെ സജീവമായിരുന്ന ഈ കോട്ടയുടേതായി ഇന്ന് അവശേഷിക്കുന്നത് കരിങ്കല്ലിൽ തീർത്ത ഒരു കട്ടിളയും വലിയ ഒരു കിണറും തകർന്നടിഞ്ഞ കുറേ കല്ലുകളും മാത്രമാണ്. ഈ കോട്ടയിൽ വച്ച് കോലത്തിരി രാജാവും ഇംഗ്ലീഷ് സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. വളപട്ടണം പാലത്തിന് തെക്കുവശത്ത് ഉയർന്നപ്രദേശത്തായിരുന്ന ഈ കോട്ടയെ നെടുകെ പിളർന്നാണ് കണ്ണൂർ - തളിപ്പറമ്പ് ദേശീയപാത 17 നിർമ്മിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ കണ്ണൂര് കാണാൻ - അറിയാൻ, സത്യൻ എടക്കാട്, പ്രസാധകർ കൈരളി ബുക്ക്സ്. ISBN 93-81649-28-2