Jump to content

വള്ളത്തോൾ ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടക നടനും സംവിധായകനും മലയാളചലച്ചിത്രനടനുമാണ് വള്ളത്തോൾ ഉണ്ണികൃഷ്ണൻ. ഒറ്റപ്പാലം സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ചെന്നൈയിലെ നാടകവേദികളിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

മദിരാശി കേരളസമാജം അവതരിപ്പിച്ച തിക്കോടിയന്റെ ഏകാദശി എന്ന നാടകത്തിലൂടെ 1962-ൽ അഭിനയരംഗത്തെത്തി. 35 നാടകങ്ങൾ സംവിധാനവും ചെയ്യുകയും 250 ഓളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കെ.എസ്. സേതുമാധവന്റെ മക്കൾ എന്ന ചിത്രത്തിൽ മൂന്ന് നായക വേഷങ്ങളിൽ ഒരു വേഷം ഇദ്ദേഹം അവതരിപ്പിച്ചു. പഴശ്ശിരാജ, ഗുരു തുടങ്ങി 80 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി പുരസ്‌കാരം [1]
  • നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജോസ്‌കടവൻ സ്മാരകപുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "സംഗീത നാടക അക്കാദമി പുരസ്‌കാരം ചെന്നൈക്ക് അഭിമാനമായി മൂന്നുപേർ". Archived from the original on 2013-09-06. Retrieved 2013-09-06.
"https://ml.wikipedia.org/w/index.php?title=വള്ളത്തോൾ_ഉണ്ണികൃഷ്ണൻ&oldid=3790403" എന്ന താളിൽനിന്ന് ശേഖരിച്ചത്