Jump to content

വഴിച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എലികളുടേയും മറ്റും സ്ഥിരമായ സഞ്ചാരഫലമായി ഉണ്ടാകുന്ന വഴിത്താരയ്ക്ക് പറയുന്ന പേരാണ് വഴിച്ചാൽ. എലികളുടെ ഈ മൗഡ്യം അവയെ നിയന്ത്രിക്കുന്നതിനായി കർക്ഷകരെ സഹായിക്കാറുണ്ട്. ഈ വഴിച്ചാലുകളിൽ വിഷക്കെണിയും മറ്റ് കെണികളും വളരെ ഫലവത്താകാറുണ്ട്. മലയോരങ്ങളിലും പാട വരമ്പുകളിലും പുല്ലുനിറഞ്ഞ പ്രദേശങ്ങളിലും നിരന്തരമായി മൃഗങ്ങളും മനുഷ്യരും നടന്നു ണ്ടാകുന്ന പാതയെയും വഴിച്ചാൽ എന്നു പറയാറുണ്ട്. ഉപയോഗ ശൂന്യമായ വഴിച്ചാലുകൾ പതിയെ പുല്ലു വളർന്ന് അപ്രത്യക്ഷമാകും.

"https://ml.wikipedia.org/w/index.php?title=വഴിച്ചാൽ&oldid=3694058" എന്ന താളിൽനിന്ന് ശേഖരിച്ചത്