വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം, 2014
ദൃശ്യരൂപം
വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം, 2014 | |
---|---|
ഇന്ത്യൻ നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തെരുവ് കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഒരു നിയമം. | |
സൈറ്റേഷൻ | No. 7 of 2014 |
ബാധകമായ പ്രദേശം | India |
നിയമം നിർമിച്ചത് | ഇന്ത്യൻ പാർലമെന്റ് |
തീയതി | 6 സെപ്തംബർ 2013 (ലോക്സഭ), 19 ഫെബ്രുവരി 2014 (രാജ്യസഭ) |
അംഗീകരിക്കപ്പെട്ട തീയതി | 4 മാർച്ച് 2014 |
Date signed | 4 മാർച്ച് 2014 |
നിലവിൽ വന്നത് | 1 മെയ് 2014 |
അവതരിപ്പിച്ചത് | സെൽജ കുമാരി |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
ഇന്ത്യയിലെ, പൊതുനിരത്തുകളിൽ സ്വയംതൊഴിൽ ചെയ്യുന്ന വഴിയോരക്കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വഴിയോരക്കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിനുംവേണ്ടി, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമം, 2014. 2012 സെപ്തംബർ 6 ന് അന്നത്തെ കേന്ദ്ര ഭവന, നഗര ദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രി സെൽജ കുമാരിയാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. 2013 സെപ്റ്റംബർ 6-ന് ലോക്സഭയിലും 2014 ഫെബ്രുവരി 19-ന് രാജ്യസഭയിലും ബിൽ പാസായി. മാർച്ച് 4-ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.[1] 2014 മെയ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Gazette Notification" (PDF). Gazette of India. Retrieved 7 March 2014.
- ↑ "Gazette notification of Street Vendors Act, 2014" (PDF). Gazette of India, Government of India. Retrieved 4 May 2014.