വശിഷ്ഠി നദി
മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശത്ത് കൂടി ഒഴുകുന്ന ഒരു നദിയാണ് വശിഷ്ഠി നദി.
ഭൂമിശാസ്ത്രം
[തിരുത്തുക]സഹ്യാദ്രി മലനിരകളിൽ നിന്നുമാണ് ഇത് ഉദ്ഭവിക്കുന്നത്. ചിപ്ലുൺ നഗരം ഈ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്നു. ബഹിർവലി എന്ന സ്ഥലത്തുവച്ച് ഇതിന്റെ ഒരു കൈവഴി ജാഗ്ബുദി നദി എന്ന പേരിൽ ഖേഡ് പട്ടണത്തിന്റെ ദിശയിലേക്ക് ഒഴുകുന്നു. വശിഷ്ഠി വീണ്ടും പടിഞ്ഞാറ് ദിശയിലേക്കൊഴുകി ദാപോലി പട്ടണത്തിന് സമീപം ദാഭോൽ എന്ന സ്ഥലത്തു വച്ച് അറബിക്കടലിൽ പതിക്കുന്നു.
ജീവജാലം
[തിരുത്തുക]വിവിധയിനം ദേശാടനപ്പക്ഷികളും ജലപക്ഷികളും ഇവിടെ കാണപ്പെടുന്നു. ബഹിർവലി ഭാഗത്ത് വശിഷ്ഠിയിലും ജാഗ്ബുദിയിലും നിരവധി മഗർ മുതലകൾ കാണപ്പെടുന്നു[1][2][3] [4]. ശാസ്ത്രീയമായ കണക്കുകൾ ലഭ്യമല്ലെങ്കിലും 300-ഓളം മുതലകൾ ഈ ഭാഗത്തുണ്ടെന്ന് കരുതപ്പെടുന്നു[5].
വിനോദസഞ്ചാരം
[തിരുത്തുക]ഈ നദിയിൽ ബോട്ട് യാത്ര ചെയ്ത് മുതലകളെ കാണുവാൻ നിരവധി വിനോദ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്[5]. ഇതിനായി ചിപ്ലുൺ നഗരം കേന്ദ്രമാക്കി ടൂറിസ്റ്റ് ഏജൻസികൾ പ്രവർത്തിക്കുന്നു. വേനലവധിക്കാലത്താണ് ഇവിടെ വിനോദസഞ്ചാരത്തിന്റെ സീസൺ.
അവലംബം
[തിരുത്തുക]- ↑ Da Silva, A. and Lenin, J. (2010). "Mugger Crocodile Crocodylus palustris, pp. 94–98 in S.C. Manolis and C. Stevenson (eds.) Crocodiles. Status Survey and Conservation Action Plan. 3rd edition, Crocodile Specialist Group: Darwin.
- ↑ Hiremath, K.G. Recent advances in environmental science. Discovery Publishing House, 2003. ISBN 81-7141-679-9.
- ↑ "Mahar page at wii.gov.in". Archived from the original on 2004-12-14. Retrieved 2019-01-04.
- ↑ https://www.mid-day.com/articles/travel-sign-up-for-a-crocodile-safari-in-konkan/16857184
- ↑ 5.0 5.1 https://www.zeebiz.com/india/news-as-summer-holidays-beckon-try-crocodile-safari-in-chiplun-maharashtra-45093