വാട്ടരോഗം
ദൃശ്യരൂപം
പച്ചക്കറിവിളകളെ ബാധിക്കുന്ന ഒരു രോഗമാണ് വാട്ടരോഗം. സ്യൂഡോ മോണാസ് സോളാനേസിയാറം എന്നയിനം ബാക്റ്റീരിയം ആണ് ഇതിനുകാരണം. രോഗാണുബാധയേറ്റാൽ ഒരാഴ്ചകൊണ്ട് ചെടി വാടി നശിക്കുന്നു. വെള്ളത്തിന്റെ ദൗർലഭ്യം മൂലം ചെടികൾക്ക് സംഭവിക്കുന്ന വാടൽപോലെയാണ് ലക്ഷണം കണ്ടുതുടങ്ങുക. ക്രമേണ ഇലകൾ വാടി ചെടി ഉണങ്ങിനശിക്കുന്നു.