Jump to content

വാണിയമ്പലം അബ്ദുറഹിമാൻ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാണിയമ്പലം അബ്ദുറഹിമാൻ മുസ്ലിയാർ
അബ്ദുറഹിമാൻ മുസ്ലിയാർ
ജനനം1917
മരണം4 ഡിസംബർ 1980(1980-12-04) (പ്രായം 62–63) (Hijri 1401 Muharram 26)
ദേശീയതഇന്ത്യൻ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും സമസ്തയുടെ ആദർശ സംവാദ വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന മർഹൂം വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ. സമസ്തയിലും കീഴ്ഘടകങ്ങളിലും പല പദവികളും വഹിച്ചു. കേരളത്തിൽ നടന്ന മിക്ക വഹാബി സുന്നി സംവാദങ്ങളിലും സംബന്ധിച്ചു.

1957 ലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ എക്സിക്യൂട്ടീവ് അംഗമായി. 1958 ഡിസംബർ 24 ന് സമസ്തയിൽ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1975 ൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡണ്ടായി. 1976 നവംബർ 29 ന് സമസ്തയുടെ വൈസ്‌ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതൽ മരിക്കുന്നത് വരെ ജാമിഅ നൂരിയ്യാ ജനറൽ സെക്രട്ടറി ആയിരുന്നു.

ജീവിതരേഖ

[തിരുത്തുക]

വാണിയമ്പലം അബ്ദുറഹിമാൻ മുസ്ലിയാർ 1917 ൽ അരീക്കോടിനു സമീപം മൈത്രയിലാണ് ജനനം. പണ്ഡിതനായിരുന്ന പൂവഞ്ചേരി മമ്മദ്‌ മുസ്‌ലിയാരാണ് പിതാവ്. ബിച്ചിപ്പാത്തുമ്മ മാതാവാണ്.

വിദ്യാഭ്യസം

[തിരുത്തുക]

അദ്ദേഹത്തിൻറെ പ്രാധമിക പഠനം വെല്ലൂർ ബാഖിയാത്ത് മദ്രസയിലായിരുന്നു. 1935 ൽ വെല്ലൂരിൽ നിന്നും സ്വദേശത്തേക്ക് തന്നെ മടങ്ങിയ അദ്ദേഹം മമ്പാട് ശൈഖുന കെ കെ സദഖത്തുള്ള മുസ്ലിയാരുടെ ദർസിൽ ചേർന്നു. അതിന് ശേഷം അദ്ദേഹം വാഴക്കാട് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്നു, സ്വദേശത്ത് നിന്നും ദർസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1941 ൽ വീണ്ടും വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനം പൂർത്തിയാക്കി. അദ്ദേഹത്തിന് അറബി, ഉറുദു, ഫാരിസി, ഇംഗ്ളീഷ് ഭാഷകൾ അറിയാമായിരുന്നു.

കുടുംബം

[തിരുത്തുക]

വണ്ടൂരിലെ പ്രമുഖ പണ്ഡിതനും ഖാളിയുമായിരുന്ന കളത്തിങ്ങൽ കുഞ്ഞിമൊയ്ദീൻ മുസ്ലിയാരുടെ മകൾ മറിയം ആണ് അദ്ദേഹത്തിൻറെ ഭാര്യ. ഒരു മകനും ഏഴ് പെൺമക്കളും അടക്കം എട്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. അബ്ദുൽ ബാരി ഫൈസിയാണ് ഏക മകൻ.

1980 ഡിസംബർ 4 ന് 63-ാം വയസിൽ അദ്ദേഹം മരണമടയുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം വാണിയമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

പദവികൾ

[തിരുത്തുക]

സേവനങ്ങൾ

[തിരുത്തുക]


അവലംബങ്ങൾ

[തിരുത്തുക]