Jump to content

വാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാരിയർ
Two shirtless, muscled men stand against a black background. The word "Warrior" is written sideways between them.
Theatrical poster
സംവിധാനംGavin O'Connor
നിർമ്മാണംGavin O'Connor
Greg O'Connor
കഥGavin O'Connor
Cliff Dorfman
തിരക്കഥGavin O'Connor
Cliff Dorfman
Anthony Tambakis
അഭിനേതാക്കൾTom Hardy
Joel Edgerton
Jennifer Morrison
Frank Grillo
Nick Nolte
സംഗീതംMark Isham
ഛായാഗ്രഹണംMasanobu Takayanagi
ചിത്രസംയോജനംSean Albertson
Matt Chesse
John Gilroy
Aaron Marshall
സ്റ്റുഡിയോMimran Schur Pictures
Filmtribe
Solaris Entertainment
വിതരണംLionsgate
റിലീസിങ് തീയതി
  • സെപ്റ്റംബർ 9, 2011 (2011-09-09)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$25 million[1]
സമയദൈർഘ്യം140 minutes[2]
ആകെ$23,057,115[1]

2011ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയാണ് വാരിയർ

കഥാസാരം

[തിരുത്തുക]

ബോക്സറും, മുഴുക്കുടിയനുമായിരുന്ന അച്ഛന്റെ അടുത്തേക്ക് ഇളയ മകനായ ടോമി (Tom Hardy) വരുന്നത് കാണിച്ചു സിനിമ ആരംഭിക്കുന്നു. അച്ഛൻ (Nick Nolte) ഇപ്പോൾ കുടിയൊക്കെ നിർത്തി വലിയ വിശ്വാസിയാണ്, ചെറുപ്പത്തിൽ അച്ഛന്റെ പീഡനം സഹിക്കാൻ വയ്യാതെ അമ്മ പടിയിറങ്ങിയപ്പോൾ കൂടെ പോയ മകനാണ് ടോമി പിന്നെ കുറച്ചു നാൾ പട്ടാളത്തിലായിരുന്നു. തന്റെ മകനെക്കുറിച്ചു അച്ഛന് കൂടുതലൊന്നും അറിയില്ല, മകനെ മികച്ചൊരു ബോക്സറാക്കാൻ അച്ഛൻ ചെറുപ്പത്തിലെ തന്നെ ഒരുപാട് ട്രെയിൻ ചെയ്യിചിട്ടുമുണ്ട്. എല്ലാം മറന്നു ടോമി തന്നെ കാണാൻ വന്നതാണെന്നാണ് അച്ഛൻ കരുതിയിരിക്കുന്നത്.

താൻ പണ്ട് പരിശീലിച്ചിരുന്ന ജിമ്മിൽ ഒരു സാധാ മെമ്പറായി പരിശീലനത്തിന് കയറുന്ന ടോമി അവിടത്തെ ടോപ്‌ ഫൈറ്ററും സ്പാർട്ട എന്ന International Mixed Martial Arts ടൂർണമെന്റിൽ ആ ക്ലബ്ബിനെ പ്രധിനിതീകരിക്കുകയും ചെയ്യുന്ന Mad Dogഇനെ (Erik Apple) ഒരു sparring സെഷനിൽ ഒറ്റയിടിക്ക് താഴെയിടുന്നു. ആ ഇടി ഷൂട്ട്‌ ചെയ്ത ഒരാൾ വീഡിയോ പുറത്തു വിടുന്നതോട് കൂടി ടോമി ഹിറ്റ്‌ ആവുകയും, ആ ക്ലബ്ബിനുവേണ്ടി സ്പാർട്ടയിലെക്ക് നിർദ്ദേശിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ടോമി പിന്നെയും അച്ഛന് കീഴിൽ പ്രാക്ടീസ് തുടങ്ങി.

ടോമിയുടെ ജ്യേഷ്ഠൻ ബ്രണ്ടൻ (Joel Edgerton), ഒരു സ്കൂളിൽ ഫിസിക്സ്‌ ടീച്ചറായി ഇപ്പോൾ കുടുംബത്തോടെ ജീവിക്കുന്നു. ചെറുപ്പത്തിൽ ടോമി അമ്മയുടെ കൂടെപോയപ്പോൾ സ്നേഹിച്ച പെണ്ണിനെ പിരിയാതിരിക്കാൻ ബ്രണ്ടൻ അച്ചന്റെകൂടെ നിന്നവനാണ്. ബ്രണ്ടനും ഫൈറ്ററാണ് UFCയിൽ. ഒരിക്കൽ ഒരു ഫൈറ്റിൽ സാരമായി പരിക്കുപറ്റിയ ബ്രണ്ടൻ എല്ലാം ഉപേക്ഷിച്ചു കുടുംബത്തോടെ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങിയതാണ്‌. കുട്ടികൾക്കും പ്രിൻസിപ്പാളിനും പ്രിയപ്പെട്ട അധ്യാപകനാണ് ബ്രണ്ടൻഎങ്കിലും അയാളുടെ ജീവിതം തകർച്ചയുടെ വക്കിലാണ്. മകളുടെ ഹാർട്ട് ഓപറേഷന് വാങ്ങിയ കടം പെരുകി ഇപ്പോൾ വീട് പോകും എന്ന നിലയിലാണ്. അങ്ങനെ ബ്രണ്ടൻ ഒരിക്കൽക്കൂടി ഫൈറ്ററുടെ കുപ്പായം എടുത്ത് അണിയാൻ നോക്കുമെങ്കിലും അത് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് അയാളെ സ്കൂളിൽ നിന്നും സസ്പെന്ഡ് ചെയ്യുന്നു. വരുമാനമാർഗ്ഗം നിലച്ച ബ്രണ്ടൻ തന്റെ പഴയ സുഹൃത്തും അറിയപ്പെടുന്ന ഫൈറ്ററുമായ ഫ്രാങ്കിനോട് (Frank Grillo) സഹായം ചോതിക്കുന്നു, ഫ്രാങ്കും തന്റെ ജിമ്മിൽ സ്പാർട്ടയ്ക്കു വേണ്ടി ഒരു പോരാളിയെ ഒരുക്കുന്ന തിരക്കിലാണ്. അങ്ങനെ ഫ്രാങ്കിന്റെ ജിമ്മിൽ ചേരുന്ന ബ്രണ്ടൻ ചെറിയ ഫൈറ്റുകളൊക്കെ വിജയിച്ചു അവസാനം ചില നാടകീയ സംഭവങ്ങള്ക്ക് ശേഷം ഫ്രാങ്കിന്റെ ജിമ്മിനു വേണ്ടി സ്പാർട്ടയിൽ പങ്കെടുക്കുന്നു.

5 മില്യൺ ആണ് പ്രൈസ്‌ മണിയുള്ള വലിയൊരു മത്സരമാണ് സ്പാർട്ട. ലോകത്തെ വമ്പൻമാരോടാണ് ഏറ്റുമുട്ടെണ്ടത്. ഇതുവരെ ഒരു മത്സരത്തിലും തോറ്റിട്ടില്ലാത്ത റഷ്യൻ താരമായ കോബയാണ് (Kurt Angle) സ്പാർട്ടയിലെ താരം. ടോമി തന്റെ കൂടെ പട്ടാളത്തിൽ ഉണ്ടായിരുന്ന സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടിയാണ് മത്സരത്തിനു ഇറങ്ങുന്നത്. ബ്രെണ്ടൻ തന്റെ കുടുംബം നഷ്ടപ്പെടാതിരിക്കാനും. രണ്ടുപേരുടെയും ലക്ഷ്യം ഒന്ന് സ്പാർട്ടയിൽ ചാമ്പ്യൻ ആവുക.

ഇതിനിടെ അച്ഛൻ ബ്രണ്ടനെ കാണാൻ വരുന്നുണ്ട്, അച്ഛൻ ചെയ്തതിനോടൊക്കെ ബ്രണ്ടൻ നേരത്തെ പൊറുത്തതാണെങ്കിലും അച്ഛനെ കാണുന്നതും അച്ഛൻ വീട്ടില് വരുന്നതും ബ്രണ്ടന് ഇഷ്ടമല്ല. തന്റെ കൊച്ചുമക്കളെ അച്ഛൻ മര്യാദയ്ക്ക് കണ്ടിട്ടുപോലുമില്ല. അച്ഛനെ വീട്ടിൽ കയറ്റാതെ ബ്രണ്ടൻ പറഞ്ഞു വിടുമ്പോൾ അച്ഛൻ പറയുന്നുണ്ട് "ടോമി തിരിച്ചുവന്നു, അവൻ എന്നോട് പൊറുത്തു എന്ന്"

മത്സരരംഗത്ത് വച്ചാണ് ടോമി തന്റെ ചേട്ടനെ ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത്, പക്ഷെ ടോമി അവിടന്ന് ഒന്നും മിണ്ടാതെ ഇറങ്ങിപോകും. ടോമി അവിടെ ഉണ്ടെന്നു മനസ്സിലാക്കി ബ്രണ്ടൻ പോയി സംസാരിക്കാൻ ശ്രമിക്കുമെങ്കിലും തന്റെയും അമ്മയുടെയും കൂടെ വരാതിരുന്ന ബ്രണ്ടനോട് തനിക്കൊന്നും പറയാനില്ല എന്നാണു ടോമി പറയുന്നത്.

മത്സരത്തിൽ ടോമി തന്റെ കായിക ബലം കൊണ്ട് വളരെപെട്ടെന്ന് ജയിച്ചു കയറുമ്പോൾ ഒരുപാട് ടെക്നിക്കുകൾ പ്രയോഗിക്കുന്ന ബ്രണ്ടൻ സ്വന്തം വാശിയിലും മനസ്സിന്റെ ബലത്തിലുമാണ് പിടിച്ചു നിൽക്കുന്നത്. മത്സരം ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിൽ വന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും സിനിമയിൽ വിഷയമാവുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Warrior (2011) - Box Office Mojo". Box Office Mojo. Retrieved November 21, 2011. {{cite web}}: Check date values in: |accessdate= (help)
  2. "Warrior << British Board of Film Classification". British Board of Film Classification. 2011-08-22. Retrieved 2011-08-22.
"https://ml.wikipedia.org/w/index.php?title=വാരിയർ&oldid=3220798" എന്ന താളിൽനിന്ന് ശേഖരിച്ചത്