വാശി പാലം
Vashi Bridge | |
---|---|
Coordinates | 19°03′40″N 72°58′18″E / 19.061226°N 72.971612°E |
Carries | സയൺ-പൻവേൽ ഹൈവേ |
Crosses | താനെ ഉൾക്കടൽ |
Locale | മാൻഖുർദ്, മുംബൈ വാശി, നവി മുംബൈ |
ഔദ്യോഗിക നാമം | Vashi Bridge |
മറ്റു പേര്(കൾ) | താനെ ക്രീക്ക് ബ്രിഡ്ജ് TCB2 |
Preceded by | ഐരോളി പാലം |
Followed by | മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് |
സവിശേഷതകൾ | |
മൊത്തം നീളം | 1837.5 m |
ചരിത്രം | |
നിർമ്മിച്ചത് | യു.പി. സ്റ്റേറ്റ് ബ്രിഡ്ജ് കോ-ഓപ്പറേഷൻ |
തുറന്നത് | 1997 |
Replaces | താനെ ക്രീക്ക് ബ്രിഡ്ജ് 1 |
താനെ ക്രീക്കിനു കുറുകെ സ്ഥിതി ചെയ്യുന്ന ഒരു റോഡ് പാലമാണ് വാശി പാലം. താനെ ക്രീക്ക് ബ്രിഡ്ജ് 2 (TCB2) എന്നും അറിയപ്പെടുന്ന ഈ പാലം മുംബൈ നഗരത്തെ അതിന്റെ ഉപഗ്രഹനഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നു. സാൽസെറ്റ് ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി ഈ പാലം ബന്ധിപ്പിക്കുന്നു. മാൻഖുർദ് , വാശി എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഈ പാലം നിലകൊള്ളുന്നത്. മുംബൈ-പൂനെ ഗതാഗതമാർഗത്തിലുള്ള ഈ പാലം വളരെ പ്രധാനപ്പെട്ടതും തിരക്കേറിയതുമാണ്. മുംബൈയിലേക്കുള്ള നാല് പ്രവേശന സ്ഥലങ്ങളിൽ ഒന്നാണിത്.[1] 1997-ൽ പണിത പുതിയ പാലമാണ് ഇന്ന് ഉപയോഗത്തിലുള്ളത്. 1973 ൽ നിർമ്മിച്ച പഴയ പാലം(TCB1) നിലവിലെ പാലത്തിന്റെ വടക്ക് ഭാഗത്തായി നിലകൊള്ളുന്നു. ഈ പാലത്തിലൂടെയുള്ള ഗതാഗതം ഇപ്പോൾ നിരോധിച്ചിരിക്കുന്നു. ഇതിനു സമാന്തരമായി പുതിയ ഒരു പാലം(TCB3) കൂടി ആസൂത്രണത്തിലുണ്ട്.[2] നിലവിൽ ഈ പാലത്തിലൂടെ പ്രതിദിനം 1.5 ലക്ഷം കാറുകൾ കടന്നുപോകുന്നുണ്ട്.[3] രണ്ട് റോഡ് പാലങ്ങൾക്കും തെക്ക് ഒരു പഴയ റെയിൽവേ പാലമുണ്ട്.
ചരിത്രം
[തിരുത്തുക]താനെ ക്രീക്ക് ബ്രിഡ്ജ് 1
[തിരുത്തുക]ആദ്യത്തെ വാശി പാലം നവി മുംബൈ നഗരത്തിന്റെ ആസൂത്രകൻ കൂടിയായ[4] ആദി കംഗ എന്ന സിവിൽ എഞ്ചിനീയറാണ് വിഭാവനം ചെയ്തത്. 1973 ലാണ് ഇത് നിർമ്മിച്ചത്. [2] 1,837 മീറ്റർ (6,027 അടി) നീളമുള്ള ഈ പാലത്തിൽ നിലവാരമില്ലാത്ത മൂന്ന് വരിപ്പാതയാണുള്ളത്. ട്രാഫിക് തുറന്ന് രണ്ട് വർഷത്തിനുള്ളിൽ, ചില സ്പാനുകളുടെ പ്രീ-സ്ട്രെസ്ഡ് ഗർഡറുകളുടെ അടിഭാഗത്ത് വിള്ളലുകൾ കണ്ടെത്തി. ഇത് വിപുലമായ അറ്റകുറ്റപ്പണികൾക്ക് കാരണമായി.
താനെ ക്രീക്ക് ബ്രിഡ്ജ് 2
[തിരുത്തുക]പുതിയ പാലത്തിന്റെ നിർമ്മാണം 1987 ൽ ആരംഭിക്കുകയും 1994 ൽ ഗതാഗതത്തിനായി തുറക്കുകയും ചെയ്തു. ആറുവരിപ്പാതയാണ് ഈ പാലത്തിലുള്ളത്. ബോക്സ് ഗർഡർ ബ്രിഡ്ജ് എന്ന വിഭാഗത്തിൽ പെടുന്ന പാലമാണിത്. യുപി സ്റ്റേറ്റ് ബ്രിഡ്ജ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ പാലം നിർമ്മിച്ചത്. ഏറ്റവും മികച്ച കോൺക്രീറ്റ് സ്ട്രക്ചർ അവാർഡ് ഈ പാലം നേടുകയുണ്ടായി.
താനെ ക്രീക്ക് ബ്രിഡ്ജ് 3
[തിരുത്തുക]വാശി പാലത്തിലെ ഗതാഗത തിരക്ക് കണക്കിലെടുത്ത് ഇതിനു സമാന്തരമായി മൂന്നാമതൊരു പാലം കൂടി നിർമ്മിക്കുവാൻ തീരുമാനമായി. നിലവിലുള്ള പാലത്തിന്റെ ഇരുഭാഗത്തുമായി മൂന്നു വരി പാതയുള്ള രണ്ട് പാലങ്ങൾ സമാന്തരമായി പണിതുകൊണ്ടായിരിക്കും TCB3 പൂർത്തിയാകുക. മുംബൈ-പൂനെ എക്സ്പ്രസ്സ് വേയുടെ വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നിരവിൽ വരുന്നത്. 775 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ കരാർ ലാർസൺ ആൻഡ് ടൂബ്രോയ്ക്കാണ് ലഭിച്ചത്.[5] പുതിയ പാലത്തിന്റെ നിർമ്മാണം 2020 ഡിസംബറിൽ ആരംഭിച്ചു.[6] നിലവിലെ പദ്ധതി പ്രകാരം 1.5 ഹെക്ടർ (3.7 ഏക്കർ) കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടും എന്ന കാര്യത്തിൽ ആശങ്കകൾ ഉയർന്നിരുന്നു.==ടോൾ നിരക്ക്==
ടോൾ നിരക്ക്
[തിരുത്തുക]ഈ പാലത്തിലൂടെയുള്ള ഗതാഗതത്തിന് 2038 വരെ ടോൾ പിരിവ് വേണമെന്ന് എംഎംആർഡിഎ 2017-ൽ നിർദ്ദേശിച്ചിരുന്നു. 2020 ഒക്റ്റോബർ 1 മുതൽ നിലവിലുള്ള ടോൾ നിരക്ക് താഴെ പറയുന്ന വിധമാണ്.[7][8] 2023 സെപ്റ്റംബർ വരെ ഈ നിരക്ക് തുടരും. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രോളി ഘടിപ്പിക്കാത്ത ട്രാക്ടർ എന്നിവയെ ടോളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. [9]
വാഹനം | ടോൾ നിരക്ക് |
---|---|
കാറുകൾ | ₹40 |
ലഘു വാണിജ്യ വാഹനങ്ങൾ | ₹65 |
ബസുകൾ, ട്രക്കുകൾ | ₹130 |
മൾട്ടി ആക്സിൽ വാഹനങ്ങൾ | ₹160 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-05. Retrieved 2021-02-01.
- ↑ 2.0 2.1 https://mumbaimirror.indiatimes.com/mumbai/civic/work-on-third-vashi-creek-bridge-to-start-soon/articleshow/79456835.cms
- ↑ https://www.thehindu.com/news/cities/mumbai/vashi-bridge-expansion-a-step-closer/article23953889.ece
- ↑ https://www.smh.com.au/national/visionary-who-helped-create-a-city-20130429-2iohu.html
- ↑ https://www.nbmcw.com/news/41150-l-t-takes-up-775-cr-thane-creek-bridge-work.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.freepressjournal.in/mumbai/msrdc-begins-work-at-thane-creek-bridge-3
- ↑ https://www.mumbai77.com/city/3681/travel/toll-nakas/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://timesofindia.indiatimes.com/city/mumbai/toll-rates-to-rise-from-oct-1-rs40-for-cars-rs130-for-trucks-buses/articleshow/78304169.cms
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-02-07. Retrieved 2021-02-02.
ചിത്രശാല
[തിരുത്തുക]-
വാശി പാലത്തിന്റെ തുടക്കം - മാൻഖുർദ് ഭാഗത്തുനിന്നുമുള്ള കാഴ്ച
-
വാശി ഭാഗത്തേയ്ക്ക്
-
വാശി ഭാഗത്തേയ്ക്ക്
-
വാശി പാലം കഴിഞ്ഞ് നവി മുംബൈയിലേക്കുള്ള സ്വാഗതഫലകം
-
വാശി പാലത്തിന്റെ രാത്രിദൃശ്യം