വാസിലി ബോട്കിൻ
ദൃശ്യരൂപം
വാസിലി ബോട്കിൻ | |
---|---|
ജനനം | Moscow, Russian Empire | ജനുവരി 8, 1812
മരണം | ഒക്ടോബർ 22, 1869 St Petersburg, Russian Empire | (പ്രായം 57)
വാസിലി പെട്രോവിച്ച് ബോട്കിൻ (Russian: Васи́лий Петро́вич Бо́ткин; January 8, 1812 – October 22, 1869) റഷ്യക്കാരനായ പ്രബന്ധകാരനും സാഹിത്യ, കലാ, സംഗീതവിമർശകനും വിവർത്തകനും ആയിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ഒരു പണക്കാരനായ ചായവ്യാപാരിയുടെ മകനായിരുന്നു. അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹം യൂറൊപ്പിലാകമാനം സഞ്ചരിക്കുകയും അറിയപ്പെടുന്ന പ്രതിഭകളായ, കാൾ മാർക്സിനെയും വിക്റ്റർ യൂഗോയേയുമൊക്കെ സന്ദർശിക്കുകയും ചെയ്തു.
ഔദ്യോഗികജീവിതം
[തിരുത്തുക]വാസിലിയായിരുന്നു 1843ൽ ആദ്യമായി ഫ്രെഡറിക് എംഗെൽസിന്റെ കൃതികൾ റഷ്യൻ വായനക്കാർക്ക് പരിചയപ്പ്വെടുത്തിയത്. അദ്ദേഹം ലിയോ ടോൾസ്റ്റോയ് ,ബെലിൻസ്കി എന്നിവരുമായും സംബർക്കം പുലർത്തിയിരുന്നു. ഇവാൻ തുർഗനേവിനയച്ച കത്തുകളിൽ അദ്ദേഹത്തിന്റെ ലാവണ്യപരമോ സാഹിത്യപരമൊ ആയ സിദ്ധാന്തങ്ങൾ കൂടുതലും കാണപ്പെടുന്നു. കല കലയ്ക്കു വേണ്ടി എന്ന തത്ത്വത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
ഇംഗ്ലിഷ് വിവർത്തനങ്ങൾ
[തിരുത്തുക]- A. A. Fet, from Russian Literature Triquarterly #17, Ardis Publishers, 1982.