Jump to content

വിക്കറ്റ് കീപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിക്കറ്റിൽ ഫീൽഡിങ് ടീമിന്റെ ഭാഗമായി ഒരു പ്രത്യേക സ്ഥാനത്ത് നിലയുറപ്പിക്കുന്ന ഒരു കളിക്കാരനാണ് വിക്കറ്റ് കീപ്പർ. സ്ട്രൈക്ക് ബാറ്റ്സ്മാന്റെയും സ്റ്റമ്പിന്റെയും പിന്നിലായാണ് വിക്കറ്റ് കീപ്പർ നിലയുറപ്പിക്കുന്നത്. ഫീൽഡിങ് ടീമിൽ കൈയ്യുറകളും, ലെഗ് പാഡുകളും ധരിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു കളിക്കാരനാണ് വിക്കറ്റ് കീപ്പർ. സംരക്ഷണത്തിനായി ഹെൽമറ്റുകളും വിക്കറ്റ് കീപ്പർമാർ ധരിക്കാറുണ്ട്. പ്രത്യേക വൈദഗ്ദ്യം ആവശ്യമുള്ള ഒരു ജോലിയായാണ് വിക്കറ്റ് കീപ്പിങ്ങ് പരിഗണിക്കപ്പെടുന്നത്. വിക്കറ്റ് കീപ്പർമാർക്ക് ബൗൾ ചെയ്യാൻ അനുവാദമുണ്ടെങ്കിലും സാധാരണയായി അവർ ബൗൾ ചെയ്യാറില്ല. സമനിലയിലേക്ക് നീങ്ങുന്ന ടെസ്റ്റ് മത്സരങ്ങളിലും മറ്റും വളരെ അപൂർവമായി വിക്കറ്റ് കീപ്പർമാർ ബൗൾ ചെയ്യാറുണ്ട്, അത്തരം സാഹചര്യങ്ങളിൽ മറ്റേതെങ്കിലും ഫീൽഡർമാർ വിക്കറ്റ് കീപ്പിങ്ങ് ജോലി ഏറ്റെടുക്കും. ക്രിക്കറ്റ് നിയമങ്ങളിലെ 40-ആം നിയമമാണ് വിക്കറ്റ് കീപ്പിങ്ങിനെ സംബന്ധിക്കുന്നത്.

വിക്കറ്റ് കീപ്പറുടെ നീക്കങ്ങൾ

[തിരുത്തുക]

ബാറ്റ്സ്മാന് അടിച്ചകറ്റാൻ സാധിക്കാതെ വിക്കറ്റിന് പിന്നിലേക്ക് പോകുന്ന പന്തുകൾ തടഞ്ഞ് അധിക (ബൈ) റണ്ണുകൾ ബാറ്റ്സ്മാൻ നേടുന്നതിൽനിന്ന് തടയുക എന്നതാണ് വിക്കറ്റ് കീപ്പറിന്റെ പ്രാഥമിക ധർമം. വിക്കറ്റ് കീപ്പറിന് താഴെപ്പറയുന്ന രീതികളിലൂടെ ബാറ്റ്സ്മാനെ പുറത്താക്കാൻ സാധിക്കും;

  • ക്യാച്ചിലൂടെ പുറത്താക്കുക- ക്രിക്കറ്റിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പുറത്താക്കൽ രീതിയാണ് ഇത്. ബാറ്റ്സ്മാന്റെ ബാറ്റിന്റെ അഗ്രഭാഗങ്ങളിൽ തട്ടിയ ശേഷം പിന്നിലേക്ക് വരുന്ന പന്തുകളിലും, നേരെ മുകളിലേക്ക് ഉയരുന്ന പന്തുകളിലുമാണ് ഇത് സംഭവിക്കുന്നത്.
  • സ്റ്റംപിങ്ങിലൂടെ പുറത്താക്കുക- ബൗളർ എറിയുന്ന പന്തു അടിച്ചകകറ്റാനോ പ്രതിരോധിക്കാനോ ഉള്ള ശ്രമത്തിനിടെ ക്രീസിനു പുറത്തിറങ്ങുന്ന ബാറ്റ്സ്മാനെ കടന്നു പോകുന്ന പന്തുകൾ പിടിയിലൊതുക്കി സ്റ്റമ്പ് ചെയ്തു പുറത്താക്കാൻ വിക്കറ്റ് കീപ്പർക്ക് സാധിക്കും.
  • റൺ ഔട്ടിലൂടെ പുറത്താക്കുക- ബാറ്റ്സ്മാൻ ഔട്ട് ഫീൽഡിലേക്ക് അടിക്കുന്ന പന്ത് ഏതെങ്കിലും ഫീൽഡർ തടഞ്ഞ് വിക്കറ്റിലേക്ക് എറിയുമ്പോൾ ബാറ്റ്സ്മാൻ ക്രീസിൽ കയറുന്നതിന് മുമ്പ് അത് പിടിച്ച് സ്റ്റംപ് ഇളക്കി റൺ ഔട്ടിൽ പങ്കാളിയാകാൻ വിക്കറ്റ് കീപ്പറിന് സാധിക്കും. വിക്കറ്റിന് പിറകിലേക്ക് പോകുന്ന പന്തുകളിൽ ബാറ്റ്സ്മാൻ റണ്ണിന് ശ്രമിച്ചാൽ പന്ത് തടഞ്ഞ്, ഗ്ലൗസ് ഊരിമാറ്റിയ ശേഷം പന്ത് സ്റ്റംപിലേക്ക് എറിഞ്ഞും ബാറ്റ്സ്മാനെ പുറത്താക്കാൻ വിക്കറ്റ് കീപ്പറിന് സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർമാർ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം പുറത്താക്കലുകളുള്ള 10 വിക്കറ്റ് കീപ്പർമാരുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[1]

ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ പുറത്താക്കലുകലുള്ള വിക്കറ്റ് കീപ്പർമാർ
ക്രമ നം. കളിക്കാരൻ രാജ്യം മത്സരങ്ങൾ ക്യാച്ചുകൾ സ്റ്റംപിങ്ങുകൾ ആകെ പുറത്താക്കലുകൾ
1 മാർക്ക് ബൌച്ചർ  ദക്ഷിണാഫ്രിക്ക 147 532 23 555
2 ആദം ഗിൽക്രിസ്റ്റ്  ഓസ്ട്രേലിയ 96 379 37 416
3 ഇയാൻ ഹീലി  ഓസ്ട്രേലിയ 119 366 29 395
4 റോഡ് മാർഷ്  ഓസ്ട്രേലിയ 96 343 12 355
5 ജെഫ് ഡുജോൻ  വെസ്റ്റ് ഇൻഡീസ് 81 267 5 272
6 അലൻ നോട്ട്  ഇംഗ്ലണ്ട് 95 250 19 269
7 എം. എസ്. ധോണി*  ഇന്ത്യ 77 212 36 248
8 അലക് സ്റ്റുവാർട്ട്  ഇംഗ്ലണ്ട് 82 227 14 241
9 വസീം ബാരി  പാകിസ്താൻ 81 201 27 228
10 റിഡ്ലി ജേക്കബ്സ്  വെസ്റ്റ് ഇൻഡീസ് 65 207 12 219

സൂചകങ്ങൾ

  • 2013 ജൂലൈ 31ലെ വിവരങ്ങൾ പ്രകാരം.
  • * - ഇപ്പോഴത്തെ കളിക്കാർ

ഏകദിന ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർമാർ

[തിരുത്തുക]

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം പുറത്താക്കലുകളുള്ള 10 വിക്കറ്റ് കീപ്പർമാരുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[2]

ഏകദിന ക്രിക്കറ്റിൽ കൂടുതൽ പുറത്താക്കലുകലുള്ള വിക്കറ്റ് കീപ്പർമാർ
ക്രമ നം. കളിക്കാരൻ രാജ്യം മത്സരം ക്യാച്ചുകൾ സ്റ്റംപിങ്ങുകൾ ആകെ പുറത്താക്കലുകൾ
1 ആദം ഗിൽക്രിസ്റ്റ്  ഓസ്ട്രേലിയ 287 417 55 472
2 മാർക്ക് ബൌച്ചർ  ദക്ഷിണാഫ്രിക്ക 295 403 22 425
3 കുമാർ സംഗക്കാര*  ശ്രീലങ്ക 353 332 85 417
4 മോയിൻ ഖാൻ  പാകിസ്താൻ 219 214 73 287
5 എം. എസ്. ധോണി*  ഇന്ത്യ 226 212 75 287
6 ബ്രണ്ടൻ മക്കല്ലം*  ന്യൂസിലൻഡ് 218 223 15 238
7 ഇയാൻ ഹീലി  ഓസ്ട്രേലിയ 168 194 39 233
8 വിസ് ഖലീഫ  പാകിസ്താൻ 166 182 38 220
9 രൊമേഷ് കലുവിതരണ  ശ്രീലങ്ക 189 131 75 206
10 ജെഫ് ഡുജോൻ  വെസ്റ്റ് ഇൻഡീസ് 169 183 21 204

സൂചകങ്ങൾ

  • 2013 ജൂലൈ 30ലെ വിവരങ്ങൾ പ്രകാരം.
  • * - ഇപ്പോഴത്തെ കളിക്കാർ

ട്വന്റി20 ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർമാർ

[തിരുത്തുക]

ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവുമധികം പുറത്താക്കലുകളുള്ള 10 വിക്കറ്റ് കീപ്പർമാരുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[3]

ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ പുറത്താക്കലുകലുള്ള വിക്കറ്റ് കീപ്പർമാർ
ക്രമ നം. കളിക്കാരൻ രാജ്യം മത്സരം ക്യാച്ചുകൾ സ്റ്റംപിങ്ങുകൾ ആകെ പുറത്താക്കലുകൾ
1 കമ്രാൻ അക്മൽ *  പാകിസ്താൻ 50 24 30 54
2 കുമാർ സംഗക്കാര *  ശ്രീലങ്ക 43 20 17 37
3 ദിനേഷ് രാംദിൻ*  വെസ്റ്റ് ഇൻഡീസ് 35 26 8 34
4 ബ്രണ്ടൻ മക്കല്ലം*  ന്യൂസിലൻഡ് 62 24 8 32
5 എം. എസ്. ധോണി*  ഇന്ത്യ 42 21 8 29
6 മുഷ്ഫിക്കർ റഹീം*  ബംഗ്ലാദേശ് 29 12 16 28
7 എ.ബി. ഡി വില്ലിയേഴ്‌സ്*  ദക്ഷിണാഫ്രിക്ക 45 20 6 26
8 ക്രെയ്ഗ് കീസ്വെറ്റർ*  ഇംഗ്ലണ്ട് 25 17 3 20
9 മാർക്ക് ബൌച്ചർ  ദക്ഷിണാഫ്രിക്ക 25 18 1 19
10 നീൽ ഒ'ബ്രയൻ*  അയർലണ്ട് 20 10 8 18

സൂചകങ്ങൾ

  • 2013 ജൂലൈ 31ലെ വിവരങ്ങൾ പ്രകാരം.
  • * - ഇപ്പോഴത്തെ കളിക്കാർ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിക്കറ്റ്_കീപ്പർ&oldid=4111793" എന്ന താളിൽനിന്ന് ശേഖരിച്ചത്