വിക്കിപീഡിയ:ആശംസകൾ
ഇന്ന് ഇന്റർ നെറ്റിൽ ധാരളം ആളുകൾ സന്ദർശിക്കുകയും,അംഗത്വം എടുക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സൈറ്റ് ആണ് മലയാളം വിക്കിപീഡിയ.ആയതിനാൽ പുതുതായെത്തുന്ന ഉപഭോക്താക്കളുടെ നല്ല പ്രവർത്തനം പ്രതീക്ഷിക്കാനും,വിക്കി വളരാൻ കൂട്ടായി ആഗ്രഹിക്കാനും, നിലവിലുള്ള വിക്കിപീഡിയർക്ക് അവകാശമുണ്ട്.അതിനാൽ പുതിയ വിക്കിപീഡിയർക്ക് ആശംസകൾ നേരാനും, അവർക്ക് ധൈര്യം നൽകാനും ഈ താളിലൂടെ പഴയ വിക്കിപീഡിയർ ആഗ്രഹിക്കുന്നു.കൂടാതെ ഒരോ ഉപഭോക്താവിന്റെയും സംവാദം താളിൽ വ്യക്തിപരമായ കുറിപ്പുകൾ ആവശ്യാനുസരണം നൽകും.
തുടരാം നമുക്ക് യാത്ര!
[തിരുത്തുക]പ്രിയ പുതു വിക്കിപീഡിയരെ, അനന്തമായ അറിവിന്റെ ഉറവിടം തേടിയുള്ള അവസാനമില്ലാത്ത ഈ വിക്കി യാത്രയിൽ നിങ്ങൾ തരുന്ന ഓരോ വാക്കും മലയാളം വിക്കിപീഡിയരും, വായനക്കാരും വളരെ വിലമതിക്കുന്നു.അറിവുകളുടെ പങ്കുവയ്ക്കളിനേക്കാൾ വലിയ പുണ്യം ഇല്ല.! അതിനാൽ തന്നെ വിക്കിപീഡിയയിൽ അംഗങ്ങളായി അതിൽ ലേഖനങ്ങളും, തിരുത്തലുകളും, നൽകുന്ന നിങ്ങൾ ചെയ്യുന്നത് വലിയ പുണ്യ പ്രവൃത്തിയാണ്. ഈ പുതു യാത്രയിൽ നിങ്ങളും ഞങ്ങളോടോപ്പം ചേരുന്നതിൽ വളരെ സന്തോഷം. ശരി തുടരാം നമുക്ക് പുതിയ വിക്കിയാത്ര............... (എന്ത് സംശയങ്ങൾക്കും എന്നെ സമീപിക്കൂ ധൈര്യമായി--Abhiabhi.abhilash7 11:50, 2 ഒക്ടോബർ 2011 (UTC))