Jump to content

വിക്കിപീഡിയ:എനിക്കു വേദനിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുഗീഷ് എനിക്കെതിരേ സത്യവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നു

[തിരുത്തുക]

ഐതിഹ്യങ്ങൾ സംബന്ധിച്ച ചർച്ചയിൽ ഞാൻ

  • "ഭൗതീകമായും ശാസ്ത്രീയവുമായി തെളിയിക്കാവുന്ന മുന്നാം കക്ഷി അവലംബമാണ് അത്തരം വിഷയങ്ങളിൽ വേണ്ടത്"

എന്നഭിപ്രായപ്പെട്ടു എന്നും അത് വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ

  • "ആ പ്രാഥമിക അവലംബം പോലും ഭൗതീകമായും ശാസ്ത്രീയമായും വേണമെന്ന് ശഠിച്ചത് ഞാനല്ലല്ലോ?" (ഞാൻ അങ്ങനെ ശഠിച്ചു എന്ന അർത്ഥത്തിൽ)

എന്നും ഉപയോക്താവ്:Sugeesh ഇവിടെ ആരോപിച്ചു.

ഇവ സത്യവിരുദ്ധമായ ആരോപണങ്ങളാണെന്നും ഈ ആരോപണങ്ങൾക്ക് തെളിവു വേണമെന്നും ഞാൻ ആവശ്യപ്പെട്ടപ്പോൾ "താങ്കൾ തന്നെയാണ് അത് അവകാശപ്പെട്ടത്" എന്ന് ആവർത്തിക്കുകയാണ് സുഗീഷ് ചെയ്യുന്നത്.

ഇത് വ്യക്തിപരമായ അധിക്ഷേപമാണ്. ഇതിൽ നിന്ന് (ഒരു ഉപയോക്താവ് എന്ന നിലയിൽ) എന്നെ സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:13, 1 ഏപ്രിൽ 2013 (UTC)[മറുപടി]