വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇന്റർനാഷണൽ ചളു യൂണിയൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:00, 14 ജൂലൈ 2015 (UTC)[മറുപടി]
വിജ്ഞാനകോശസ്വഭാവമില്ല, ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 13:38, 27 ജൂൺ 2015 (UTC)[മറുപടി]
- എതിർക്കുന്നു - ശ്രദ്ധേയതയില്ല എന്ന് പറയുന്നത് വെറുതെയാണ്. പ്രധാനപ്പെട്ട മലയാള മാധ്യമങ്ങളിലൊക്കെ റിപ്പോർട്ടുകൾ വരികയും, ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികളിൽ ഭൂരിഭാഗത്തിനും പരിചയമുള്ള ഒരു മൂവ്മെന്റാണ് ഐസിയു. - — ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സംവാദം • സംഭാവനകൾ)
- എതിർക്കുന്നു - മലയാളത്തിലെ സുപരിചിത മാധ്യമങ്ങളിൽ എല്ലാം ഐസിയു എന്നതിനെ പറ്റി വാർത്ത വന്നിരുന്നു. ലോഗോക്കു മീതെ നടന്ന കോപ്പി റൈറ്റ് ഇഷ്യു വിദേശ പത്രങ്ങളിൽ വരെ സ്ഥാനം ലഭിച്ചു. ഒന്നൊന്നര ലക്ഷത്തോളം ആളുകൾ ഉള്ള 'വെറുമൊരു ഫേസ്ബുക്ക് പേജിനേക്കാൾ' ഏറേ വളർന്ന ഒരു ഗ്രൂപ്പാണ് ഐസിയു. കൊച്ചി യുണിവർസിറ്റിയിൽ ഒരു തീസീസ് തന്നെ ഇതിനെ പറ്റി വരുന്നു. ഒരു ഗ്രൂപ്പിനെ 'ഫോർക്ക്' ചെയ്ത് രണ്ട് രാഷ്ട്രിയപാർട്ടികൾ ഓൺലൈനിൽ സജീവമായതും ചരിത്രം തന്നെയാണ്. അത് വിക്കിയിൽ വന്നില്ലെങ്കിൽ ചരിത്രമാവാതിരിക്കില്ല. --Hiran (സംവാദം) 17:08, 27 ജൂൺ 2015 (UTC)[മറുപടി]
- നിലനിർത്തുക - ഇതിൻ്റെ വിജ്ഞാനകോശസ്വഭാവമില്ലായ്മ ദയവായി ഒന്നു വിശദീകരിക്കണം. നോട്ടബിലിറ്റിയുടെ കാര്യത്തിൽ മുകളിൽ രണ്ടുപേർ പറഞ്ഞ കാര്യങ്ങളോട് അനുകൂലിക്കുന്നു. --Harshanh (സംവാദം) 17:35, 27 ജൂൺ 2015 (UTC)[മറുപടി]
- നിലനിർത്തുക - ട്രോളിങ്ങും ആക്ഷേപ ഹാസ്യവുമൊക്കെ പാശ്ചാത്യ നാടുകളിൽ മുൻപേ സജീവമാണ്. ഇത്തരം ട്രോളിങ്ങിനു കേരളത്തിൽ ജനപ്രീതി ഉണ്ടാക്കിയതിൽ ഐ.സി.യുവിന് ഉള്ള പങ്ക് വളരെ വലുതാണ് എന്നത് ഒരു യാഥാർത്യമാണ് എന്ന് സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവർക്കും ബോധ്യപ്പെടും. നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം ശബീബ് 06:05, 28 ജൂൺ 2015 (UTC)
- നിലനിർത്തുക - മലയാള സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ഐ സി യു സാമുഹികമര്യാദകളും ഉത്തരാവാദിത്വങ്ങളും നിറവേറ്റി തന്നെ ആണ് നാളിതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ഇത്രയും വിസിബിലിറ്റി ഉള്ള സംരംഭത്തിന് ശ്രദ്ധേയത ഇല്ല എന്ന ആരോപണം തികഞ്ഞ അഞ്ജതയാണ്. — ഈ തിരുത്തൽ നടത്തിയത് Joyboymc (സംവാദം • സംഭാവനകൾ)
- നിലനിർത്തുക - തികച്ചും ബാലിശം ആയ ഒരു വാദമല്ലേ.നമുക്ക് ചുറ്റം നടക്കുന്ന ഓരോ വിഷയങ്ങളിലും പക്ഷം ചേരാതെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ജനങ്ങളിൽ എത്തിക്കുന്നതിൽ വിപ്ലവകരം ആയ മുന്നേറ്റം കൊണ്ട് വന്നതു icu ആണെന്നതിൽ തർക്കം ഇല്ല.ഇന്ന് മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം തന്നെ ഉറ്റുനോക്കുന്ന ഒരു പ്ലാറ്റ്ഫൊം ആണ് icu.മാധ്യമങ്ങളിൽ മാത്രം അല്ല സിനിമാലോകത്തും രാഷ്ട്രീയരംഗത്തും എന്ന് വേണ്ട സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ളവർ ഫോളോ ചെയ്യുന്ന ഒരു മൂവ്മെന്റിന് ശ്രദ്ധേയത ഇല്ല എന്ന് പറയുന്നത് തികച്ചും അനൌചിത്യം ആണ്.അടുത്ത വാദം വിജ്ഞാനകോശസ്വഭാവം ഇല്ലായ്മ ആണ്.സാമൂഹിക വിഷയങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികരിക്കുന്ന ഒരു നവമാധ്യമത്തിനെതിരെ ഇത്തരം ഒരു വാദം ഉന്നയിക്കുന്നതിൽ കഴമ്പ് ഇല്ലാ എന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Akshay.paloth (സംവാദം • സംഭാവനകൾ)
- നിലനിർത്തുക - ഇന്ന് മലയാളികളുടെ ഇന്റർന്നെറ്റ് ലോകത്ത് സമകാലിക സംഭവങ്ങളെ ശരിയായ രീതിയിൽ അപഗ്രഥിച്ച് ആക്ഷേപ ഹാസ്യമാക്കി ഓൺലൈനിലെ കേരളീയർക്ക് മുന്നിലെത്തിക്കുന്നതിൽ ഇന്റർ നാഷണൽ ചളു യൂണിയനെ കഴിഞ്ഞെ മറ്റേതൊരു സംരംഭവുമുള്ളു..ഈ സംരംഭത്തെക്കുറിച്ചു പ്രധാന പത്ര മാധ്യമങ്ങളിൽ വരെ ഇടക്കിടെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്..കേരളത്തിൽ ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ ഓൺലൈൻ സംരംഭം വേറെയില്ല എന്നു തന്നെ പറയാം..ശ്രദ്ധേയമല്ല എന്ന കാരണത്താൽ ഒരിക്കലും ഒഴിവാക്കപ്പെടേണ്ട ലേഖനമല്ല ഇത്. — ഈ തിരുത്തൽ നടത്തിയത് തേനു (സംവാദം • സംഭാവനകൾ)
"വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം". "കാര്യമായ പരാമർശം" വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക. വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. "വിശ്വസനീയം" സ്രോതസ്സുകൾക്ക് പരിശോധനായോഗ്യത നൽകാനുതകുന്ന എഡിറ്റോറിയൽ സത്യനിഷ്ഠ "സ്രോതസ്സുകൾ" സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാണ്. "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക" പ്രതിപാദ്യവിഷയവുമായോ അതിന്റെ സൃഷ്ടാവുമായോ ബന്ധമുള്ള സ്രോതസ്സുകൾ അല്ല.സിവിലിയൻ (സംവാദം) 09:47, 28 ജൂൺ 2015 (UTC)[മറുപടി]
- മുകളിലെ വാദങ്ങളെല്ലാം തന്നെ ബാലിശവും യുക്തിക്ക് നിരക്കാത്തതുമാണ്. എന്താണ് ഐ.സി.യൂ മുന്നോട്ടു വയ്ക്കുന്ന ശ്രദ്ധേയത എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല എന്ന കാര്യത്തിൽ തീരുമാനമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികൾക്ക് എല്ലാവർക്കും അറിയാം എന്നതോ ഇന്റർനെറ്റ് ഉപയോഗിക്കാത്ത ആർക്കും അറിയില്ല എന്ന സംഗതിയോ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല. പ്രസ്തുത വിഷയത്തെക്കുറിച്ച് സവിസ്തരം പ്രദിപാദിക്കണം എന്നത് ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഉണ്ട് എങ്കിലും അത് ഒരു താൾ നിലനിർത്താനോ നീക്കം ചെയ്യാനോ പര്യാപ്തമല്ല എന്നതാണ് വസ്തുത. അതായത് ശ്രദ്ധേയത ഇല്ല എന്ന് ആർക്ക് തോന്നിയാലും ഒരു താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം.
ഓഫ്: 1ലക്ഷം പേർ ലൈക്ക് ചെയ്ത ഒരു പേജിൽ ഒരു പോസ്റ്റിനു വരുന്ന ശരാശരി ലൈക്കുകളുടെ എണ്ണം തന്നെ നോക്കിയാൽ മതി അത് എത്രത്തോളം ഉഡായിപ്പ് നിറഞ്ഞതാണെന്ന്.:--സുഗീഷ് (സംവാദം) 17:51, 28 ജൂൺ 2015 (UTC)[മറുപടി]
- പറഞ്ഞത് ഒന്നും മാനദണ്ഡമല്ല. അംഗീകരിക്കാവുന്ന മാനദണ്ഡ൦ ഒന്ന് sufficient അല്ലെന്നു പറയുന്നു. ലൈക് മാനദണ്ഡ൦ ആണ് എന്ന് പറഞ്ഞിട്ടില്ല. ആർക്കു തോന്നിയാലും നീക്കാൻ നിർദേശിക്കാവുന്നത് പോലെ നിലനിർത്താനും നിര്ധേഷിക്കാവുന്നതാണല്ലോ. സിവിലിയൻ (സംവാദം) 19:02, 28 ജൂൺ 2015 (UTC)[മറുപടി]
- (1) വെബ്സൈറ്റിനുള്ള ശ്രദ്ധേയത പാലിക്കുന്നില്ല. (2) പുരസ്കാരങ്ങളൊന്നും ലഭിച്ചതായി കാണുന്നില്ല.
കൊച്ചി യുണിവർസിറ്റിയിൽ ഒരു തീസീസ് തന്നെ ഇതിനെ പറ്റി വരുന്നു. ഇതെന്തായിരിക്കും സംഭവം?--റോജി പാലാ (സംവാദം) 05:00, 29 ജൂൺ 2015 (UTC)[മറുപടി]
- ശ്രദ്ധേയത ഇല്ലാത്ത ഈ ലേഖനം എത്രയും പെട്ടെന്നു മായ്ക്കുക. ചോദ്യങ്ങൾക്ക് ആരും ഉത്തരം തരാൻ തയാറായിട്ടില്ല. വോട്ടെണ്ണാൻ കാത്തിരിക്കാൻ ഇതൊരു തിരഞ്ഞെടുപ്പല്ല. ലേഖനം എത്രയും പെട്ടെന്നു മായ്ക്കുമല്ലോ? 29-ആം തിയതിയിലെ ചോദ്യത്തിനു ഉത്തരം ഇതു വരെ ലഭിച്ചിട്ടില്ല. അതിനർഥം ലേഖനത്തിനു ഇനിയും ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ്.--റോജി പാലാ (സംവാദം) 07:44, 14 ജൂലൈ 2015 (UTC)[മറുപടി]
- ഇതുവരെ ശ്രദ്ധേയത തെളിയിക്കപെട്ടിട്ടില്ല മായ്ക്കാം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:57, 14 ജൂലൈ 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.