വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി. രാമചന്ദ്രൻ നായർ (2-ആം നിർദ്ദേശം)
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു- അടിസ്ഥാന മാനദണ്ഡമോ, അധികമാനദണ്ഡ പ്രകാരം ശ്രദ്ധേയത തെളിഞ്ഞിട്ടില്ല, അതിനാൽ നിർദ്ദേശമനുസരിച്ച് നീക്കം ചെയ്തു -- KG (കിരൺ) 19:00, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. ഒഴിവാക്കാൻ നിർദ്ദേശിച്ച ലേഖനം നിലനിർത്തിയതിനാൽ പുനർചിന്തനത്തിനായി വീണ്ടും നിർദ്ദേശിക്കുന്നു. കാര്യമായ മാധ്യമ ശ്രദ്ധ കിട്ടിയിരുന്നു എന്നതിനു അവലംബമില്ല.--Roshan (സംവാദം) 02:24, 24 ജൂലൈ 2013 (UTC)[മറുപടി]
- കാര്യമായ മാദ്ധ്യമശ്രദ്ധയെ സംബന്ധിച്ചുമാത്രമാണ് പുതിയ പ്രസ്താവന എന്നതിനാൽ വിശകലനം അതിലൊതുക്കുന്നു.
- കാര്യമായ (അല്ലെങ്കിൽ നിസ്സാരമല്ലാത്ത) പ്രസ്താവന എന്നതിന്റെ നിർവ്വചനത്തിലെ (WP:BASIC & WP:GNG കാണുക) കാര്യമായ എന്ന പ്രയോഗത്തിന്റെ അർത്ഥത്തിൽ തന്നെയാണ് കാര്യമായ മാദ്ധ്യമശ്രദ്ധയിലെ പ്രയോഗവും എന്ന് വിശ്വസിക്കുന്നു (മറ്റൊരു നിർവ്വചനമില്ലാത്തതിനാൽ ആ നിർവ്വചനം തന്നെയാണ് സ്വീകരിക്കേണ്ടത്. അതനുസരിച്ച്
- "ജനനസർട്ടിഫിക്കറ്റോ വോട്ടർ പട്ടികയിലെ ഒരു വരിയോ എന്തായാലും നിസ്സാരമായ പ്രസ്താവനയാണ്." എന്നും (WP:BASIC)
- "ഒരു വ്യക്തിയുടെ ജീവിതത്തെപ്പറ്റി വിശദമായി പ്രസ്താവിക്കപ്പെടുന്ന വിശ്വസനീയവും സ്വതന്ത്രവുമായ 200-പേജുള്ള ജീവചരിത്രം നിസ്സാരമായ പ്രസ്താവനയല്ല." എന്നും (WP:BASIC) പറയുന്നു.
- ഇതിൽ നിന്ന് 200 പേജുള്ള ജീവചരിത്രം മാത്രമാണ് നിസ്സാരമല്ലാത്ത പ്രസ്താവന എന്ന് കണക്കാക്കാനാവില്ല. നാം ഈ നയം കടമെടുത്ത ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇങ്ങനെയൊരു നയമില്ല. ജനനസർട്ടിഫിക്കറ്റിനോ വോട്ടർ പട്ടികയിലെ ഒരു വരിക്കോ ഉപരിയായുള്ള പ്രസ്താവന കാര്യമായതാണ് എന്നാണ് കണക്കാക്കേണ്ടത് എന്നാണ് എന്റെ നിലപാട്. വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ലാത്തതിനാൽ പ്രത്യേകിച്ച് ഈ നിലപാടെടുക്കേണ്ടതുണ്ട്.
- "ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്" (WP:BASIC) എന്നും പ്രസ്താവനയുണ്ട്. അതനുസരിച്ചും കാര്യമായ പ്രസ്താവനയുണ്ട് എന്നേ കണക്കാക്കാനാവൂ.
- "വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല." (WP:GNG) എന്നും നയമുണ്ട്.
- ഈ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവന്നിട്ടില്ല. നിസ്സാരമായ പ്രസ്താവന (WP:BASIC-ലെ ഉദാഹരണം തന്നെ WP:GNG-ലും ഉദാഹരണമായി കൊടുത്തിട്ടുണ്ട്. ഈ ലേഖനത്തിലെ പ്രസ്താവനകൾ നിലവിലുള്ള നയമനുസരിച്ച് നോക്കിയാൽ നിസ്സാരമായി കണക്കാക്കാനാവില്ല.) മൂന്ന് മാദ്ധ്യമങ്ങളിലെ വാർത്തകളിൽ കാര്യമായ പ്രസ്താവനയാണുള്ളത്. അതിനാൽ ഉദ്ധരിച്ചിട്ടുള്ള അവലംബങ്ങളിൽ കാര്യമായ മാദ്ധ്യമശ്രദ്ധ ഉണ്ടായിരുന്നു എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:45, 24 ജൂലൈ 2013 (UTC)[മറുപടി]
ആദ്യത്തെ തവണ നിലനിർത്താനുള്ള തീരുമാനമെടുത്തതിൽ ഉള്ള അഭിപ്രായവ്യത്യാസം മൂലം രണ്ടാമതും നിർദ്ദേശിച്ചതിനാൽ ഇത്തവണത്തെ തീരുമാനമെടുക്കുന്നതിൽ നിന്ന് ഞാൻ ഒഴിയുന്നു. മറ്റാരെങ്കിലും തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 29 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.