വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മൌലാനാ എ. നജീബ് മൌലവി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--സിദ്ധാർത്ഥൻ (സംവാദം) 05:49, 24 മേയ് 2013 (UTC)[മറുപടി]
ഈ ലേഖനം user:Manojk മായ്ക്കാനായി നിർദ്ദേശിച്ചിട്ടുണ്ട്. തുടർചർച്ചകൾക്കായി ലേഖനം ഇവിടേക്ക് ലിസ്റ്റ് ചെയ്യുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:29, 22 മേയ് 2013 (UTC)[മറുപടി]
പുതുമുഖമാണ്. എന്നാൽ പറഞ്ഞുമനസിലാക്കുന്ന രീതിയൊക്കെ നിന്നോ. ഓടിക്കേറി ഫലകം ചേർത്തകൊണ്ട് ചോദിച്ചതാ.--Roshan (സംവാദം) 07:31, 22 മേയ് 2013 (UTC)[മറുപടി]
- പുതുമുഖ ലേഖനങ്ങൾ അല്പം കാത്തിരുന്ന ശേഷം മാത്രം മായ്ക്കുവാൻ നിർദ്ദേശിക്കുക എന്ന നിർദ്ദേശത്തിൽ ഒരു ചർച്ച മുൻപ് നടക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടതുമായിരുന്നു വർഗ്ഗം:പുതുമുഖലേഖനം എന്ന വർഗ്ഗം. അതൊന്നും പാലിക്കാതെ ഈ ലേഖനം സൃഷ്ടിച്ച അന്നു തന്നെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് ഒഴിവാക്കാമായിരുന്നു. --Anoop | അനൂപ് (സംവാദം) 07:35, 22 മേയ് 2013 (UTC)[മറുപടി]
- പുതുമുഖമായത് കൊണ്ട് തന്നെയാണ് ഇത്ര വേഗത്തിൽ ഇവിടേയ് ചർച്ച കൊണ്ടുവരാതെ ഉപയോക്താവിന്റെ സംവാദം താളിലും ലേഖനത്തിന്റെ സംവാദം താളിലും കുറിപ്പിട്ടത്. ഉപയോക്താവിനു അവലംബങ്ങൾ ചേർത്ത് വികസിപ്പിക്കാൻ ഒരാഴ്ചയെങ്കിലും സാവകാശം കൊടുക്കുന്നത് നല്ലതാണെന്ന് തോന്നി. --മനോജ് .കെ (സംവാദം) 07:36, 22 മേയ് 2013 (UTC)[മറുപടി]
- afd ഫലകം ഇട്ടാൽ ചർച്ച ഇവിടേക്ക് എടുക്കുക തന്നെ വേണം. അല്ലെങ്കിൽ ഫലകം ഇടരുത്. യഥാർത്ഥത്തിൽ ഈ ലേഖനം http://www.facebook.com/pages/Moulana-Najeeb-Moulavi-Mambad/182579991803640?sk=info എന്ന താളിന്റെ പകർപ്പാണ്. --സിദ്ധാർത്ഥൻ (സംവാദം) 07:39, 22 മേയ് 2013 (UTC)[മറുപടി]
- മനോജ്, എങ്കിൽ മായ്ക്കുക ഫലകം ചേർക്കാതെ ഉപയോക്താവിന്റെ സംവാദം താളിൽ മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ നോക്കിയപ്പോൾ ഈ ലേഖനത്തിന്റെ കണ്ടന്റ് https://www.facebook.com/pages/Moulana-Najeeb-Moulavi-Mambad/182579991803640?sk=info എന്ന ഫേസ്ബുക്ക് താളിലെ കോപ്പി ആണെന്ന് മനസിലായി. അതു പകർപ്പവകാശ ലംഘനമായേക്കാം. അതു കൊണ്ട് ഈ ലേഖനം പെട്ടന്ന് നീക്കം ചെയ്യാൻ അനുയോജ്യമാണെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 07:39, 22 മേയ് 2013 (UTC)[മറുപടി]
- അത് മൌലാനാ എ. നജീബ് മൌലവിയുടെ തന്നെ ഫേസ്ബുക്ക് പേജ് അല്ലേ. ഇതൊരു PR വർക്ക് ആണെന്ന്കരുതുന്നു. ഇതിനുശേഷം വന്ന ഐപ്പികളും അകൗണ്ടും അത് സൂചിപ്പിക്കുന്നു. പകർപ്പാവകാലംഘനമുണ്ടെങ്കിൽ SD തന്നെ.--മനോജ് .കെ (സംവാദം) 07:50, 22 മേയ് 2013 (UTC)[മറുപടി]
- പുതിയ ഉപയോക്താവിന്റെ സൃഷ്ടിയേൽ ഫലകം ചേർത്തിട്ടും ആരേയും കണ്ടില്ലല്ലോ? ഇതിപ്പോ ഞാനാണ് ഫലകം ചാർത്തിയതെങ്കിൽ കാണാരുന്നു. എന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നിടം വരെ ചെന്നെത്തിയേനെ കാര്യങ്ങൾ. അതിനാരുന്നേൽ പകർപ്പവകാശം ഒന്നും ബാധകമല്ല താനും. ഇങ്ങനെയൊക്കെയാണ് പുതിയ ഉപയോക്താക്കൾ പഠിക്കുന്നതെന്നാണ് ന്യായം. ശരി തന്നെ. എന്നാൽ ആരെയും കാണാത്തതിൽ ഒരു വിഷമം.--റോജി പാലാ (സംവാദം) 15:56, 22 മേയ് 2013 (UTC)[മറുപടി]
- നിലവിൽ ഐപ്പി ഒഴിച്ചുള്ള ഇതുപോലുള്ള ലേഖനങ്ങളെല്ലാം (ഉദാ:) ഞാൻ പുതുമുഖലേഖനം എന്ന വർഗ്ഗത്തിലേക്ക് ചേർക്കാരുണ്ട്. ആ വർഗ്ഗം ലേഖനങ്ങളിൽ സ്വതവേ ഡിസേബിൾ ചെയ്ത് വച്ചിരിക്കുന്നതിനാൽ ആരും കാണാഞ്ഞതാണോ ? ഇവിടെ വന്നാൽ അന്ന് തന്നെ ഡെലിറ്റ് ചെയ്ത് തിരുമാനം ഉണ്ടാക്കണം എന്നൊന്നും ഇല്ലല്ലോ. പകർപ്പാവകാശ ലംഘനം ആണെങ്കിൽ കൂടി ഇതിന് ഒരാഴ്ചയെങ്കിലും സമയം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഫലകം ചാർത്തുന്നത് കൊണ്ട് ഒരു തെറ്റും എനിക്ക് തോന്നുന്നില്ല. ലേഖനം നിർമ്മിച്ച ഉപയോക്താവിന് അതിനൊത്ത് വികസിപ്പിക്കാൻ ഉപകരിക്കും--മനോജ് .കെ (സംവാദം) 16:47, 22 മേയ് 2013 (UTC)[മറുപടി]
സുന്നികളിലെ എപി,ഇകെ വിഭാഗങ്ങൾ അല്ലാതെയുള്ള മറ്റൊരു ഗ്രൂപ്പിന്റെ പ്രമുഖ നേതാവാണ് ഇപ്പോൾ ഇദ്ദേഹം.ആ നിലക്ക് പരിഗണിക്കേണ്ടതാണെന്ന് തോന്നുന്നു.പക്ഷെ വിശേഷണങ്ങൾക്കാവശ്യമായ അവലമ്പമില്ലാത്തതിന്റെ കുറവുണ്ട്.Akbarali
- ഇതൊക്കെ മുൻപ് ഞാനും ഒത്തിരി പറഞ്ഞിട്ടുള്ളതാ. അപ്പോ ഒരു തരം വാശി. ഞാൻ ചെയ്യുന്നത് തെറ്റ്. ഫലകം ചാർത്തുന്നത് പോയിട്ട് ആ താളിൽ നമ്മൾ അക്ഷരത്തെറ്റ് തിരുത്തുന്നതു പോലും തെറ്റാണ്.--റോജി പാലാ (സംവാദം) 01:51, 23 മേയ് 2013 (UTC)[മറുപടി]
- പകർപ്പവകാശമായതിനാൽ ഇത് മായ്ച്ചാലോ? ഈ പുതുമുഖങ്ങൾ ഇതിൽ കൂടുതൽ തിരുത്തൊന്നും ഈ ലേഖനത്തിൽ വരുത്താൻ പോകുന്നെന്ന് തോന്നുന്നില്ല. പിന്നെ അക്ബറലി സൂചിപ്പിച്ച പോലെ ശ്രദ്ധേയതയുണ്ടെങ്കിൽ ലേഖനം പുതുതായി തുടങ്ങാമെങ്കിൽ അങ്ങനെയാകുന്നതുമാണ്.--സിദ്ധാർത്ഥൻ (സംവാദം) 14:57, 23 മേയ് 2013 (UTC)[മറുപടി]
- പകർപ്പവകാശ ലംഘനമായതിനാൽ പെട്ടന്നു മായ്ക്കുന്നതാണു നല്ലത്. --Anoop | അനൂപ് (സംവാദം) 04:49, 24 മേയ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.