Jump to content

വിക്കിപീഡിയ:ചെയ്ത താളുകളുടെ സംവാദം/മണാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • വളരെയേറെ വിവാദമായേക്കാവുന്ന കുറേ വാക്യങ്ങൾ കാണുന്നു. നിലവിൽ അവയ്ക്ക് നൽകിയ അവലംബങ്ങൾ പരിശോധനയ്ക്ക് ലഭിക്കത്തക്ക വിധത്തിലല്ല. കുറേക്കൂടി വ്യക്തത നൽകുന്ന അവലംബങ്ങൾ അനിവാര്യമാണ്. നിലവിലെ ലേഖനം

[[1]], [[2]] എന്നിവിടങ്ങളിൽനിന്നുള്ള പകർത്തലായിക്കാണുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 15:37, 14 ഓഗസ്റ്റ് 2020 (UTC) ഈ ലേഖനത്തിൽ പ്രതിപാധിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഇല്ല. മറിച്ചു ഈ ലേഖനത്തെ പിന്താങ്ങുന്ന വസ്തുനിഷ്ഠമായ രേഖകൾ ചേർത്തിട്ടുമുണ്ട്. ചരിത്രപുസ്തകങ്ങളിലെ ഉദ്ധരണികൾ മാത്രം ആണ് ഫേസ്‌ബുക് പേജിൽ നിന്നു കടമെടുത്തിട്ടുള്ളത്. അതിന് ആധികാരികത ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ചിത്രകാരൻ ടി മുരളിയുടെ ഒരു വാചകവും ചേർത്തിട്ടില്ല. ഉദ്ധരണികൾ മാറ്റം വരുത്താൻ പറ്റില്ല.ഏതെങ്കിലും കോപ്പി റൈറ്റ് ഉള്ള പുസ്തകങ്ങളിലെ വാചകങ്ങൾ,അല്ലെങ്കിൽ ലേഖനങ്ങളിലെ വാചകങ്ങൾ അതുപോലെ ഉപയോഗിച്ചിട്ടുമില്ല.പിന്നെ എങ്ങനെ കോപ്പി റൈറ്റ് നിയമങ്ങളുടെ ലംഘനം ആകും.— ഈ തിരുത്തൽ നടത്തിയത് Bichumannar (സംവാദംസംഭാവനകൾ) [മറുപടി]

ചരിത്ര രേഖകൾ കൂട്ടിച്ചേർത്തു

[തിരുത്തുക]

ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വസ്തുതകളെ പിന്താങ്ങുന്ന തരത്തിൽ കൂടുതൽ ചരിത്ര രേഖകൾ കൂട്ടിച്ചേർത്തു. ബിച്ചു 07:13, 18 ഓഗസ്റ്റ് 2020 (UTC)

ചിത്രകാരൻ ടി മുരളി എഴുതിയ മണാളർ എന്ന എഫ്.ബി പോസ്റ്റിലെ (https://m.facebook.com/story.php?story_fbid=2056511411148533&id=100003690827480) നിരവധി വരികൾ അതേപടി ഈ ലേഖനത്തിൽ ചേർത്തതായി കാണുന്നു.--വിചാരം (സംവാദം) 13:12, 18 ഓഗസ്റ്റ് 2020 (UTC)[മറുപടി]


ഈ ലേഖനത്തിൽ പ്രതിപാധിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഇല്ല. മറിച്ചു ഈ ലേഖനത്തെ പിന്താങ്ങുന്ന വസ്തുനിഷ്ഠമായ രേഖകൾ ചേർത്തിട്ടുമുണ്ട്. ചരിത്രപുസ്തകങ്ങളിലെ ഉദ്ധരണികൾ ആണ് ഫേസ്‌ബുക് പേജിൽ നിന്നു കടമെടുത്തിട്ടുള്ളത്. അതിന് ആധികാരികത ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഏതെങ്കിലും കോപ്പി റൈറ്റ് ഉള്ള ഏതെങ്കിലും പുസ്തകങ്ങളിലെ വാചകങ്ങൾ അതുപോലെ ഉപയോഗിച്ചിട്ടുമില്ല.പിന്നെ എങ്ങനെ കോപ്പി റൈറ്റ് നിയമങ്ങളുടെ ലംഘനം ആകും.— ഈ തിരുത്തൽ നടത്തിയത് Bichumannar (സംവാദംസംഭാവനകൾ)

  • മറ്റു സ്രോതസുകളിലെ വിവരങ്ങൾ അതേപടി പകർത്തിവയ്ക്കുന്നത് കോപ്പി റൈറ്റ് നിയമങ്ങളുടെ ലംഘനമല്ലാതെ മറ്റെന്താണ്?. ഈ ലേഖനത്തെ പിന്താങ്ങുന്നുവെന്നു പറയുന്ന രേഖകൾ വസ്തുനിഷ്ടമായ ശരിയാണെന്നു തെളിയിക്കാനുള്ള എന്തെങ്കിലും ലേഖനത്തിൽ ചേർത്തിട്ടുണ്ടോ എന്നും സംശയമാണ്. ഫേസ് ബുക്കിൽനിന്ന് കടമെടുത്തിട്ടള്ള വിവരങ്ങളും ഉദ്ധരണികളും ആധികാരികമാണെന്ന് എങ്ങനെ പറയാൻ കഴിയും. പകർപ്പവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം കൂടുതൽ വ്യക്തത നൽകുന്ന അവലംബങ്ങൾ ചേർക്കാൻ സാധിക്കുന്നല്ലായെങ്കിൽ ലേഖനം മായ്ക്കേണ്ടതായി വരുന്നതാണ്. നന്ദി. Malikaveedu (സംവാദം) 06:27, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഫേസ്‌ബുക്കിൽ നിന്ന് കടമെടുത്ത ഉദ്ധരണികൾ എന്നു പറഞ്ഞുവല്ലോ,എന്താണ് ആ ഉദ്ധരണികൾ അത് ചരിത്ര പുസ്തകത്തിലെ വാചകങ്ങൾ അല്ലെ. അല്ലാതെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങൾ അല്ലല്ലോ. പറഞ്ഞ കാര്യങ്ങൾ വസ്തു നിഷ്ഠമാണെന്നു തെളിയിക്കുന്ന ഉദ്ധാരണികൾ ആണ് ചേർത്തിട്ടുള്ളത്. മേൽ ഉദ്ധരിച്ച പുസ്തകങ്ങളിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണോ പറഞ്ഞു വരുന്നത്. ഫേസ്‌ബുക്കിൽ നിന്നല്ല ഏവരും അംഗീകരിച്ച ചരിത്ര പുസ്തകങ്ങളിൽ നിന്നാണ് തെളിവുകൾ നിരത്തിയിട്ടുള്ളത്. മനാളർ എന്നൊരു ജാതി ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൾ ആ പുസ്തകങ്ങളിൽ നിന്നാണ് പറഞ്ഞിട്ടുള്ളത്. ഈ ലേഖനം ആധികാരികമായ ലേഖനം തന്നെ ആണ്. എങ്ങും പകർപ്പവശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല. ലേഖനം നീകണ്ട ഒരു കാര്യവുമില്ല. കേരള സമൂഹത്തിൽ നില നിന്ന ഇത്തരം ജീര്ണതകൾ പുതു തലമുറയും മനസിലാക്കട്ടെ. ബ്രാഹ്മണ്യം ഇന്നും ആരാധിക്കുന്ന അതിന് അടിമപ്പെട്ടു ജീവിക്കാൻ ഇഷ്ടപെടുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നു എന്നത് ഒരു അപ്രീയ സത്യമാണ്. അവരവരുടെ സത്വം മനസിലാക്കി കൂടുതൽ മെച്ചപ്പെട്ടു മുൻപോട്ടു പോകണ്ടതുണ്ട്. അതിന് ഇത്തരം അറിവുകൾ ആവശ്യമാണ്.— ഈ തിരുത്തൽ നടത്തിയത് Bichumannar (സംവാദംസംഭാവനകൾ)

റഫറൻസ് പോലും ഇല്ലാത്ത ഒരു സ്ത്രീവിരുദ്ധ ലേഖനം ഇപ്പോളും ഇവിടെ ഉണ്ടെന്നുള്ളത് ആശ്ചര്യം തന്നെ Arunmohan1991 (സംവാദം) 08:15, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ആധികാരികമല്ലാത്ത റഫറൻസുകൾ

[തിരുത്തുക]

ഇന്നലെ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ് അതേപടി പകർത്തിയിരിക്കുന്നതാണ് ഈ വിക്കിപീഡിയ ആർട്ടിക്കിൾ. ആധികാരികമായ ഒരു റഫറൻസും ഇല്ലാത്ത ചരിത്രം. മണാളർ എന്ന ഒരു ജാതി ഉണ്ടായിരുന്നതായി മലബാർ മാന്വലിലോ മറ്റ് ഏതെങ്കിലും ആധികാരികമായ ചരിത്ര പുസ്തകത്തിലോ പറഞ്ഞിട്ടില്ല. ഇളംകുളം കുഞ്ഞൻപിള്ള നമ്പൂതിരിമാരെപ്പറ്റി ചരിത്രം എഴുതിയതിന്റെ പ്രതികാരമായി നയന്മാർക്കെതിരെ ഒരു ബുക്ക് അച്ചടിച്ച് ഇറക്കിയതാണ് നായന്മാരുടെ പൂർവചരിത്രം എന്ന പേരിലുള്ള കാണിപ്പയ്യൂരിന്റെ പുസ്തകം. നമ്പൂതിരി സംബന്ധം കാരണമാണ് നായന്മാർക്ക് മറ്റുള്ളവരേക്കാൾ ബുദ്ധി കൂടുതൽ എന്നും ജാതി താഴോട്ട് പോകുംതോറും ബുദ്ധിയും കുറയും എന്നൊക്കെയുള്ള വികലമായ വാദങ്ങളും അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നുണ്ട്. വെറും കേട്ടുകേഴ്വികളുടെ അടിസ്ഥാനത്തിൽ എഴുതിയ ഈ പുസ്തകം ഒരു ചരിത്രകാരന്മാരും റഫറന്സായി ഉപയോഗിക്കാറില്ല.


ജാതിവൈര്യം തീർക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ. ഒരു സമുദായത്തിലെ സ്ത്രീകളെ മുഴുവൻ വേശ്യകളായി ചിത്രീകരിക്കുന്ന ഈ പേജ് അഡ്മിൻസ് ദയവായി റിമൂവ് ചെയ്യണം. Arunmohan1991 (സംവാദം) 20:52, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ലേഖനത്തിൽ ടാഗുകൾ ചേർത്തിട്ടുണ്ട്, സമവായം ആകാതെ ഇവ നീക്കം ചെയ്യരുത്.--KG (കിരൺ) 20:57, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഫേസ്ബുക് പോസ്റ്റുകൾ അല്ല റഫറൻസുകൾ. പഞ്ചാഗം എന്ന സ്വന്തം കുടുംബത്തിന്റെ പ്രസിൽ ഒരു തച്ചുശാസ്ത്രക്കാരൻ അടിച്ചിറക്കിയ പുസ്തകമാണോ ചരിത്ര റഫറൻസ്? എത്ര അശ്ശീലമായ രീതിയിലാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം ആളുകൾക്ക് വിഷം തുപ്പനുള്ള സ്ഥലം ആകരുത് വിക്കീപീഡിയ. Arunmohan1991 (സംവാദം) 21:09, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് അവലംബങ്ങൾക്കും വ്യക്തതയില്ല,
  • മലബാർ ഗസറ്റിയർ(മലയാളം)vol 2 page 16
  • ജന്മി സംബ്രദായം കേരളത്തിൽ പേജ് :82
  • Castes and tribes of southern India vol. 5

ഈ ഗ്രന്ഥങ്ങൾ ആര് രചിച്ചു, ഏത് വർഷം, മുതലായവ.ഇവ കിട്ടിക്കഴിഞ്ഞാൽ ഗൂഗിൾ ബുക്സിലോ ലൈബ്രറികളിലോ അന്വേഷിക്കാം.--KG (കിരൺ) 03:18, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

മണാളൻ ചരിത്രം ആധികാരകമല്ല.ചരിത്രകാരൻ ആയ ഇളം കുളം കുഞ്ഞൻ പിള്ളയും വാസ്തുവിദ്യക്കാരൻ ആയ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപാടും തമ്മിലുള്ള വ്യക്തി വിദ്വേഷത്തിൻറെ ഭാഗമായി ഉടലെടുത്തതാണ് മണാളൻ എന്ന ഉപജാതി. ഇളംകുളം നമ്പൂതിരിമാരെ മോശമായി ചിത്രീകരിച്ചതിനു പകരം ആണ് കാണിപ്പയ്യൂർ മണാളൻ എന്ന ജാതി സ്രിഷ്ടിച്ചത് .കേരളത്തിനെ ക്കുറിച്ചുള്ള എറ്റവും ആധികാരിക ബ്രിട്ടീഷ രേഖയായ മലബാർ കലക്റ്റർ ആയ വില്യം ലോഗൻ എഴുതിയ മലബാർ മാന്വല് 1870 , മലബാർ മാര്യേജ് കമ്മീഷൻ റിപ്പോർട്ട് 1891 , ജേർണി ഫ്രെം മദ്രാസ് ടു മലബാർ ഇസ്റ്റ് ഇന്ത്യ കമ്പനിയുടെ മലബാർ സർവ്വേ നടത്തിയ ഹാമിളട്ടണ് ബുക്കാനൻ എന്നിവരൊന്നും തന്നെ മണാളൻ എന്ന ജാതി പ്രഥമനിഷേകൻ ആയിരുന്നു എന്നോ അത്തരമോരു സംമ്പ്രദായം ഉണ്ടെന്നോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല് നായർ നമ്പൂതിരി സ്ത്രീകള് മാറുമറക്കാത്തവർ ആണെന്നും സംബന്ധത്തെക്കുറിച്ചും നിരവധി പരാമർശങ്ങളീ ചരിത്രഗ്രന്ഥങ്ങളിലൊക്കെ കാണാൻ സാധിക്കും. മാട്രിലീനിയർ ട്രൈബുകളില് സ്ത്രീകള് വീടുകളില് തന്നെ താമസിക്കുന്നതും അവരുടെ പങ്കാളി വീട്ടിലേക്ക് വരുന്നതും പുതുമയല്ല. ഇന്നും ചൈനയിലെ ആദിവാസികളുളപ്പെടെ ഈ രീതി പിന്തുടരുന്നുണ്ട്. Truthbehindhistory (സംവാദം) 07:06, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

സംബന്തം 1896 ലെ മലബാർ മാരേജ് ആക്റ്റിൻറെ ഭാഗമാണ്. https://en.wikipedia.org/wiki/Malabar_Marriage_Act,_1896#:~:text=This%20allowed%20members%20of%20any,people%20involved%20in%20that%20relationship. Truthbehindhistory (സംവാദം) 07:08, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

[തിരുത്തുക]

ഒരു ഫേസ്ബുക് പോസ്റ്റ് അതേപടി പകർത്തിയിരിക്കുന്നതാണ് ഈ പേജ്. ഇത് കോപ്പിറൈറ്റ് ലംഘനം അല്ലേ? മാത്രമല്ല, ആധികാരികമായ ഒറ്റ റഫറൻസ് പോലും ഇല്ലാത്ത സ്ത്രീവിരുദ്ധ ലേഖനവും. മോഡറേറ്റേഴ്സ് എന്തുകൊണ്ട് നടപടി എടുക്കുന്നില്ല? Arunmohan1991 (സംവാദം) 21:44, 19 സെപ്റ്റംബർ 2020 (UTC)[മറുപടി]