വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം
ദൃശ്യരൂപം
![]() |
---|
![]() ദക്ഷിണേന്ത്യയിലെ പാറക്കെട്ടുകളുള്ള മലനിരകളിൽ സാധാരണയായി കണ്ടുവരുന്ന അഗാമ ജനുസിൽപ്പെട്ട ഒരിനം ഓന്താണ് പാറയോന്ത്. നീണ്ടതും അമർത്തപ്പെട്ടതുമായ വലിയ തലയും, വികസിച്ച താടിയുമുള്ള ഈ ഓന്തുകളുടെ മൂക്കിന് കണ്ണുകളേക്കാൾ നീളമുണ്ടാകും. ചെറിയ പ്രാണികളാണ് ഭക്ഷണം. വെയിൽ കായാനായി പാറകളിൽ പോയിരിക്കാറുള്ള ഇവ പാറകളുടെ നിറമായതിനാൽ ഒളിഞ്ഞിരിക്കും. ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ
|