Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മാർച്ച് 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< മാർച്ച് 2021 >>

മാർച്ച് 1 - 7

ഒതളം
ഒതളം

ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഒതളത്തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛർദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ അടങ്ങിയിരിക്കുന്ന സെറിബെറിൻ, ഒഡോളിൻ തുടങ്ങിയ പദാർഥങ്ങൾ ഇതിലെ വിഷാംശത്തിനു നിദാനമാണ്. കായ് തിന്നുമ്പോൾ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോൾ മരണവും സംഭവിക്കാം.

ഛായാഗ്രഹണം: Vengolis


മാർച്ച് 8 - 14

നിലമ്പരണ്ട
നിലമ്പരണ്ട

നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട. മിതശീതോഷ്ണമേഖലകളിലും, ഉഷ്ണമേഖലയിലും കാണുന്ന ഈ ദുർബലസസ്യം ,താങ്ങുകളുണ്ടെങ്കിൽ പ്രതാനങ്ങളുടെ സഹായത്തോടുകൂടി അതിന്മേൽ പടർന്നുകയറുകയും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുകയും ചെയ്യും. തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകളുള്ള ഇവയുടെ പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറയുമുണ്ട്.

ഛായാഗ്രഹണം: ജീവൻ ജോസ്


മാർച്ച് 15 - 21

നീൾവെള്ളിവരയൻ
നീൾവെള്ളിവരയൻ

ഒരു നീലി ചിത്രശലഭമാണ് നീൾവെള്ളിവരയൻ. ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ആസാം, കർണാടക, കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ജൂൺ-ഡിസംബർ മാസങ്ങളിൽ ഈ ചിത്രശലഭങ്ങളെ കാണാറുണ്ട്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ


മാർച്ച് 22 - 28

ചോണൻ പൂമ്പാറ്റ
ചോണൻ പൂമ്പാറ്റ

ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ. മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പുകളുമായുള്ള ചങ്ങാത്തമാണ് ഇവയുടെ പേരിന് നിദാനം, ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്. ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.

ഛായാഗ്രഹണം: Firos AK


മാർച്ച് 29 - 31

വിക്കിപീഡിയ:തിരടുത്ത ചിത്രങ്ങൾ/29-03-2021