Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-04-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല്ലിന്റെ ഘടന
പല്ലിന്റെ ഘടന
ദന്തകാചദ്രവ്യം (ഇനാമൽ) ദന്ത മകുടത്തെ ആവരണം ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥമാണിത്‌. ഹൈഡ്രോക്സി അപറ്റൈറ്റ്‌ എന്ന തന്മാത്രയാണിതിൽ ഭൂരിഭാഗവും (96%).
ദന്തദ്രവ്യം (ഡന്റീൻ) ദന്തകാചദ്രവ്യത്തിന്റെയും സിമെന്റത്തിന്റെ ഇടയിലും കാണുന്നു. മജ്ജയ്ക്കുള്ളിൽ നിന്നും നാഡീ ശാഖകൾ ദന്തദ്രവ്യത്തിലേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. ദന്തകാചദ്രവ്യത്തിന്റെ തേയ്മാനം മൂലം വേദന പുളിപ്പ്‌ മുതലായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിന്‌ കാരണം ഇതാണ്‌.
ദന്തദൃഢീകരണദ്രവ്യം (സിമെന്റം) പ്രത്യേകതരം അസ്ഥി ദന്തമൂലത്തെ ആവരണം ചെയ്യുന്നു. പല്ലും അസ്ഥിയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരിയൊഡോണ്ടൽ നാരുകൾ സിമെന്റത്തിൽ ബന്ധിക്കുന്നു. ഇതിന്‌ ദന്തദ്രവ്യത്തെക്കാൾ കാഠിന്യം കുറവാണ്‌.
മജ്ജ (പൾപ്പ്‌) പല്ലിന്റെ ജീവനുള്ള ഭാഗമാണിത്‌. ഇതിൽ രക്തക്കുഴലുകളും, നാഡികളും ഉണ്ട്‌. ഇവ ദന്തമൂലത്തിന്റെ അഗ്രത്തിലൂടെ പ്രവേശിക്കുന്നു.
പെരിയൊഡോണ്ടൽ നാരുകൾ പല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നു. അവ കെട്ടുകളായി പല നിലകളിൽ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം ചവയ്ച്ചരക്കുമ്പോൾ ഉണ്ടാകുന്ന തീവ്രമായ സമ്മർദ്ദത്തെ ചെറുക്കുവാനുള്ള സവിശേഷതയുണ്ട്‌.

ചിത്രം മലയാളത്തിലാക്കിയത് : പ്രവീൺ

തിരുത്തുക