Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-05-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗളിക്കിളി
ഗൗളിക്കിളി

കേരളത്തിലെ കാടുകളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ഗൗളിക്കിളി (ശാസ്ത്രീയനാമം: Sitta frontalis). മറ്റു ചെറുപക്ഷികളുമായി ചേർന്ന് ഇരതേടി നടക്കുമ്പോഴാണ് ഗൗളിക്കിളിയെ സാധാരണയായി കാണാൻ കഴിയുന്നത് . മറ്റുള്ളവ പറന്നും ചാടിയും തിരക്കിട്ട് ഇര തേടുമ്പോൾ ഗൗളിക്കിളികൾ മരങ്ങളിൽ ഓടിനടന്ന് ഇര പിടിക്കുന്നു. മരത്തടികളിൽ അനായാസേന ഓടാനും കൊമ്പുകളിൽ കിഴക്കം തൂക്കായി നടക്കാനും ഇവക്കു കഴിയും. ചുമരിലൂടെ എപ്രകാരമാണോ ഗൗളി സഞ്ചരിക്കുന്നത്, അപ്രകാരം മരത്തടിയിലൂടെ സഞ്ചരിക്കുവാൻ ഇവയ്ക്കു കഴിയുന്നു. മരത്തടികളിൽ ജീവിക്കുന്ന പുഴുക്കളും എട്ടുക്കാലികളും ആണ് ഗൗളിക്കിളിയുടെ പ്രധാന ഭക്ഷണം. ജനുവരി തൊട്ട് ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനനകാലം. ഇന്ത്യയെക്കൂടാതെ ചൈന, പാകിസ്താൻ , ശ്രീലങ്ക, ഇന്തോനേഷ്യ , എന്നിവടങ്ങളിലും ഈ പക്ഷിയെ കണ്ടുവരുന്നു.

ഛായാഗ്രഹണം: സജീഷ് ആലുപ്പറമ്പിൽ