വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-11-2010
ദൃശ്യരൂപം
![ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം](http://upload.wikimedia.org/wikipedia/commons/thumb/1/17/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82.jpg/250px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82.jpg)
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ വ്യക്തിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്ഘട്ടിലുള്ള ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
ഛായാഗ്രഹണം: വിഷ്ണു നാരായണൻ എം.