വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-06-2019
ദൃശ്യരൂപം
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീര പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. നീണ്ട ഇളം ചുവപ്പു നിറത്തിലുള്ള കാലുകൾ ഉള്ളതുകൊണ്ടാണ് പക്ഷിക്ക് ഈ പേരു് ലഭിച്ചത്. പറക്കുമ്പോൾ ഈ കാലുകൾ മടക്കിവെക്കാറില്ല. ചെളിയിലും ചതുപ്പിലുമുള്ള ചെറുപ്രാണികളും ഞണ്ടുമാണു് ഈ പക്ഷികളുടെ പ്രധാന ഭക്ഷണം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് പവിഴക്കാലിയുടെ പ്രജനനകാലം. കൂട്ടിലെ മുട്ടകൾക്കുമേലെ ഇണകളിരുവരും അടയിരിക്കും.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്