വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-07-2009
ദൃശ്യരൂപം
ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണ് ചെത്തി. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. മഞ്ഞച്ചെത്തിപ്പൂക്കൾ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ