വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-12-2017
ദൃശ്യരൂപം
ഒരു ജ്യോതിശാസ്ത്ര വിദഗ്ദ്ധനും,കോളേജ് അദ്ധ്യാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമാണ് കെ. പാപ്പൂട്ടി, സർവവിജ്ഞാനകോശം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. യുറീക്ക ദ്വൈവാരികയുടെ എഡിറ്റർ, ശാസ്ത്രകേരളം മാസികാ പത്രാധിപർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ജ്യോതിശാസ്ത്ര സംബന്ധിയായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2011-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം എന്നീ ബഹുമതികൾക്കർഹനായിട്ടുണ്ട്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ