Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-02-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീർമാണിക്യൻ
നീർമാണിക്യൻ

കാട്ടരുവികൾക്കും മറ്റു ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തായി സാധാരണ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് നീർമാണിക്യൻ - Stream Ruby - (ശാസ്ത്രീയനാമം:- Rhinocypha bisignata). കറുത്ത ശരീരമുള്ള ഇവയിൽ മഞ്ഞനിറത്തിലുള്ള വരകൾ കാണപ്പെടുന്നു, അതോടൊപ്പം ഇവയുടെ ചിറകുകളിൽ തിളങ്ങുന്ന ചുവപ്പുനിറവും ഉണ്ടാകും. ഇന്ത്യൻ ഉപദ്വീപിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ വയനാട്ടിലെ കുറുവ ദ്വീപിൽ ഇവയെ ധാരാളമായികാണാം. അധികം വർണ്ണമനോഹാരിതയൊന്നും ഇല്ലാത്തവയാണ് പെൺതുമ്പികൾ. ഇവയുടെ ചിറകിന്റെ അറ്റത്ത് കറുത്ത അരികുകളോടു കൂടിയ വെളുത്ത പൊട്ടുകൾ കാണാം.

പൂർണ്ണവളർച്ചയെത്താത്ത ആൺതുമ്പി, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത ചിത്രം.


ഛായാഗ്രഹണം: പ്രവീൺ പി.

തിരുത്തുക