വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-06-2008
ദൃശ്യരൂപം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം. ശ്രീരാമൻ ആണ് ഇവിടത്തെ പ്രധാന വിഗ്രഹം. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് പിച്ചള അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.18-ആം നൂറ്റാണ്ടിൽ തലശ്ശേരി കോട്ടയുടെ ഒരു പ്രവേശന മാർഗ്ഗമായിരുന്നു ഈ ക്ഷേത്രം. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും.
തിരുവങ്ങാടി ക്ഷേത്രത്തിലെ ഉത്സവമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: മിനീഷ് വി.കെ.