വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-05-2015
ദൃശ്യരൂപം
നിത്യേന കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് ഓറഞ്ച് വാലൻ വയൽത്തുമ്പി (ഇംഗ്ലീഷ്: Orange - tailed Marsh Dart)(ശാസ്ത്രീയനാമം: Ceriagrion cerinorubellum). കനൽവാലൻ ചതുപ്പൻ എന്നും അറിയപ്പെടുന്നു. കാലുകൾ മഞ്ഞ നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ കണ്ണുകളും ഉരസ്സും പച്ച നിറത്തിൽ കാണപ്പെടുന്നു. വാലിലെ മിക്ക ഖണ്ഡങ്ങളും കറുപ്പു കലർന്ന നിറമാണെങ്കിലും വാലിന്റെ ആരംഭവും അവസാനവും ചുവപ്പു നിറമാണ്. ഇവയുടെ ചിറകുകൾ സുതാര്യമാണ്. കോഴിക്കോടിനടുത്ത് വെച്ച് 2013 ജൂലൈയിൽ പകർത്തിയതാണ് ഈ ചിത്രം.
ഛായാഗ്രഹണം: വിനീത്