വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-12-2009
ദൃശ്യരൂപം
പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. കേരളത്തിന്റെ ദേശീയവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. തെങ്ങ് പ്രായപൂർത്തിയാകുന്ന കാലം മുതൽക്ക് തുടർച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. ഓലമടലുകളുടെ കുരലിൽ നിന്നാണ് പൂക്കുലകൾ പൊട്ടിപ്പുറപ്പെടുന്നത്. തെങ്ങിന്റെ പൂക്കുലയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : സാജൻ. ജെ. എസ്.