വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-12-2009
ദൃശ്യരൂപം
ചെങ്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന സൗദി അറേബ്യയിലെ ഒരു നഗരമാണ് ജിദ്ദ (അറബി: جدّة). മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ സിറ്റിയും റിയാദിനുശേഷം സൗദിയിലെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ. 2009 നവംബർ 25 നു പകൽ സമയത്ത് പെയ്ത മഴയെ തുടർന്ന് ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ ആൾ നാശവും ധന നഷ്ടവും ഉണ്ടായി. പെട്ടെന്നുണ്ടായ മഴയിൽ നൂറു കണക്കിന് വാഹനങ്ങളും അതിൽ യാത്ര ചെയ്തവരും ഒഴുകിപ്പോകുകയും ചെയ്തു. തെക്കൻ ജിദ്ദയിലുണ്ടായ പ്രളയത്തിൽ തകർന്ന വാഹനങ്ങൾ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം : യൂസഫ് മതാരി