വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-01-2020
ദൃശ്യരൂപം
വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഒരു ചെടിയാണ് കിത്തോന്നി. മേന്തോന്നി, പറയൻ ചെടി, ഗ്ലോറി ലില്ലി എന്ന പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ പൂക്കൾക്ക് വിരിയുമ്പോൾ മഞ്ഞനിറമാണെങ്കിലും ക്രമേണ കടും ചുവപ്പോ ഓറഞ്ചോ ആവുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. കിത്തോന്നിയുടെ പെൻസിൽ വണ്ണമുള്ള നീണ്ട കിഴങ്ങുകൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടേണ്ടവയാണ്, ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി.
ഛായാഗ്രഹണം: വിജയൻ രാജപുരം