വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-01-2010
ദൃശ്യരൂപം
കൃഷിയും കന്നുകാലി മേയ്ക്കലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനകേന്ദ്രങ്ങളാണ് കാലിച്ചാൻ കാവുകൾ. കാസർഗോഡുജില്ലയുടെ വിവിധസ്ഥലങ്ങളിൽ ഇത്തരം കാവുകൾ കണ്ടുവരുന്നു. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമാണ് പൊതുവേ കാലിച്ചാൻ ദൈവത്തെ ആരാധിക്കുന്നത്. പൊയ്‌ക്കണ്ണണിഞ്ഞ കാലിച്ചാൻ തെയ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : രാജേഷ് കെ ഒടയഞ്ചാൽ