വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-05-2021
ദൃശ്യരൂപം
ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. തെക്ക്-മധ്യ അമേരിക്കകളിലെ തദ്ദേശവാസിയാണ്. ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്, പീരങ്കിയുണ്ടകൾ പോലുള്ള കായ്കളും ഇതിനുണ്ടാകും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പൂക്കളിൽ തേനില്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്താറുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ