വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-06-2019
ദൃശ്യരൂപം
നീർമുത്തൻ കുടുംബത്തിൽ പെടൂന്ന ഒരിനം കല്ലൻ തുമ്പിയാണ് സിന്ദൂരച്ചിറകൻ അഥവാ സിന്ദൂരത്തുമ്പി. ആൺതുമ്പികൾ സിന്ദൂരനിറത്തിൽ കാണപ്പെടുന്നു, ഇവയുടെ ചിറകിന്റെ ഭാഗങ്ങളിലും ഈ സിന്ദൂരഛായ കാണാം. എന്നാൽ പെൺതുമ്പികളുടെ ശരീരവും ചിറകുകളും മഞ്ഞയാണ്. സാധാരണയായി സിന്ദൂരത്തുമ്പികൾ വനമേഖലകളിലാണ് വിഹരിക്കുന്നതെങ്കിലും മഴക്കാലങ്ങളിൽ തീരപ്രദേശങ്ങളിലും ഇവയെ കാണുവാൻ സാധിക്കുന്നതാണ്. തണ്ണീർത്തടങ്ങളാണ് പ്രധാന ആവാസമേഖലകൾ.
ഛായാഗ്രഹണം: ജീവൻ ജോസ്