വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-03-2018
ദൃശ്യരൂപം
ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത് അഥവാ കാട്ടി (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: Bos gaurus). പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. പ്രധാനമായും ഗോവ, ബീഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള ചുവന്ന പട്ടികയിൽ 1986 മുതൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവയുടെ സംസ്ഥാനമൃഗമാണ് മിഥുൻ വിഭാഗത്തിൽപ്പെട്ട കാട്ടുപോത്തുകൾ. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഈ ചിത്രത്തിലുള്ളത്. വെളുത്ത കാട്ടുപോത്തിന്റെ ഒരു അപൂർവ്വ ചിത്രമായി ഇതിനെ കണക്കാക്കുന്നു.
ഛായാഗ്രഹണം:എൻ.എ. നസീർ