വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-09-2022
ദൃശ്യരൂപം
വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ് പുള്ളിമീൻകൊത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മീൻകൊത്തികളിൽ മൂന്നാം സ്ഥാനം ഇവക്കാണെന്ന് അനുമാനിക്കപ്പെടുന്നു. ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പം സ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്