വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-10-2008
ദൃശ്യരൂപം
പൂണെയിലെ കിർക്കി എന്ന സ്ഥലത്തുള്ള ഒന്നാം ലോകമഹായുദ്ധ സ്മാരകം. മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ. മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ മുംബെയിൽനിന്നു ഏകദേശം 150 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നു 560 മീറ്റർ ഉയരത്തിലാണ് പൂണെ നഗരം.
ഒരു കാലത്ത് പെൻഷൻ പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്‌വെയർ, വിവരസാങ്കേതിക കമ്പനികളുടെ പ്രവർത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഛായാഗ്രഹണം: Shijualex