വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-10-2019
Appearance
![കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ](http://upload.wikimedia.org/wikipedia/commons/thumb/7/7b/Kalamandalam_ramachandran_unnithan.jpg/180px-Kalamandalam_ramachandran_unnithan.jpg)
കേരളീയനായ ഒരു കഥകളി കലാകാരനാണ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ. കഥകളി പഠനത്തിനായി തൃശൂരിലെ കേരള കലാമണ്ഡലത്തിൽ ചേർന്ന് ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കരീപ്ര വാസുപിള്ള, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടിനായർ എന്നിവർക്കുകീഴിൽ കഥകളി അഭ്യസിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരമുൾപ്പെടെ അനവധി ബഹുമതികളുടെ ജേതാവാണ്.
ഛായാഗ്രഹണം: സായി കെ. ഷണ്മുഖം