വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-07-2019
ദൃശ്യരൂപം
![ആറ്റുമണൽക്കോഴി](http://upload.wikimedia.org/wikipedia/commons/thumb/8/84/Little_Ringedplover_by_Sreedev_Puthur.jpg/180px-Little_Ringedplover_by_Sreedev_Puthur.jpg)
ചാര-ബ്രൌൺ നിറമുള്ള ചിറകുകളും വെളുത്ത വയറും നെഞ്ചുമുള്ള പക്ഷിയാണ് ആറ്റുമണൽക്കോഴി. കറുത്ത തൊപ്പിയും വെളുത്ത നെറ്റിയുമുള്ള ഇവയുടെ കണ്ണിനു ചുറ്റും കഴുത്തിലും കറുത്ത നിറമുണ്ടാകും. ചെളിപ്രദേശങ്ങളിളാണ് ഇവ ഇരതേടുന്നത്, പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം. ശുദ്ധജലമുള്ളിടങ്ങളിൽ വെളിമ്പ്രദേശത്താണ് മുട്ടയിടുന്നത്. യൂറോപ്പിലും ഏഷ്യയിലും ഇത് നദിക്കരയിലാണ്. ആണും പെണ്ണും മാറി മാറി അടയിരിയ്ക്കും.
ഛായാഗ്രഹണം: Sreedev Puthur