വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-08-2018
ദൃശ്യരൂപം
![ആറ്റക്കുരുവി](http://upload.wikimedia.org/wikipedia/commons/thumb/1/1c/Baya_Weaver-Bangalore_Rural.jpg/150px-Baya_Weaver-Bangalore_Rural.jpg)
കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു പക്ഷിയാണ് ആറ്റക്കുരുവി. കൂരിയാറ്റ, തൂക്കണാംകുരുവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അങ്ങാടിക്കുരുവിയോട് വളരെയധികം സാദൃശ്യമുള്ള പക്ഷിയാണിത്. പൊതുവേ വയലുകൾക്ക് സമീപമാണ് ഇവ കാണപ്പെടുന്നത്. പ്രജനനകാലത്തൊഴിച്ച് കിളികളിൽ ആണും പെണ്ണും തമ്മിൽ നിറവ്യത്യാസങ്ങൾ ഇല്ല. ഈ പക്ഷികൾ വയലുകളോട് ചേർന്നുനിൽക്കുന്ന ഉയരമുള്ള മരങ്ങളിൽ നെല്ലോല കൊണ്ട് നെയ്തെടുക്കുന്ന കൂടുകൾക്ക് നീളവും ഉറപ്പും കൂടുതലാണ്.
ഛായാഗ്രഹണം: അജിത്ത് ഉണ്ണികൃഷ്ണൻ