വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-01-2010
ദൃശ്യരൂപം

ഐക്യ അറബ് എമിറേറ്റിലെ അൽ-ഐനിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ജബൽ ഹഫീത്.1240 മീറ്റർ ഉയരം വരുന്ന ഈ പർവ്വതശിഖിരത്തു നിന്നുള്ള അൽ-ഐൻ നഗരത്തിന്റെ ദൃശ്യം നയനമനോഹരമാണ്.ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ ജബൽ ഹഫീതിലേക്കുള്ള പാതയിൽ പ്രകൃതിദത്തവും വിശാലവുമായ ഒരു ഗുഹാവ്യൂഹവും കാണാൻ കഴിയും. മലനിരകളുടെ ഒരു സമീപദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : റിയാസ് അഹമ്മദ്