Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-06-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റയാൻ, മുതുമല വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പുല്ലുതിന്നുന്നു.

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന. മറ്റു വംശങ്ങൾ ഹിമയുഗത്തിനു ശേഷം നാമാവശേഷമായി. കൂട്ടം കൂടി നടക്കാതെ ഒറ്റയ്ക്ക് നടക്കുകയും, പ്രകോപിതനാകാനുള്ള വാസന സാധാരണയിൽ കൂടുതൽ കാണിക്കുകയും ചെയ്യുന്ന കൊമ്പനാനയെയാണ് ഒറ്റയാൻ എന്ന് വിളിക്കുന്നത്. മുതുമല വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പുല്ലുതിന്നുന്ന ഒറ്റയാനാണ് ചിത്രത്തിൽ.

ഛായാഗ്രഹണം : ഡോ. അജയ് ബാലചന്ദ്രൻ തിരുത്തുക