Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-04-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളനടനം
കേരളനടനം

കഥകളിയെ അടിസ്ഥാനമാക്കി ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ ഒരു നാട്യരൂപമാണ് കേരളനടനം. ഒരേ സമയം ശാസ്ത്രീയവും സർഗ്ഗാത്മകവുമായ നൃത്തരൂപമാണിത്. ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കുവാൻ പാകത്തിലാണ്‌ ഇതിന്റെ അവതരണ ശൈലി. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും, സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിൽ ഉൾക്കൊള്ളിക്കുവാൻ കഴിയും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണിത്. കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷം തന്നെയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ നൃത്തം ജനകീയമാവാനുള്ള പ്രധാന കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌. നൃത്തം അറിയാവുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ കേരളനടനത്തിന്റെ മറ്റൊരു സവിശേഷത.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ