വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-12-2009
ദൃശ്യരൂപം
പിസിഫോമസ് (Piciformes) എന്ന പക്ഷിഗോത്രത്തിലെ പിസിഡേ (Picidae) കുടുംബത്തിലെ പിസിനേ (Picinae) ശാഖയിൽപ്പെട്ട പക്ഷികൾ പൊതുവായി മരംകൊത്തികള്‍ (Woodpeckers) എന്നറിയപ്പെടുന്നു. ഓസ്ട്രേലിയ, മഡഗാസ്ക്കർ, അന്റാർട്ടിക്ക എന്നിവടങ്ങളൊഴികെ ലോകെത്തെല്ലായിടത്തും മരംകൊത്തികളെ കാണാം. ലോകത്താകെ നൂറ്റെൺപതോളം മരംകൊത്തി ഇനങ്ങളുണ്ട്. വനമ്പ്രദേശങ്ങളും മരങ്ങൾ ഏറെയുള്ള സ്ഥലങ്ങളുമാണ് സാധാരണയായി ഈ പക്ഷികളുടെ ആവാസകേന്ദ്രം.
ഛായാഗ്രഹണം : സാജൻ ജെ.എസ്.