വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-10-2014
ദൃശ്യരൂപം
രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിർമിത തടാകമാണ് പിഛോലാ (ഹിന്ദി: पिछोला झील). 1362-ലാണ് ഈ തടാകം നിർമിച്ചത്. സമീപത്തുള്ള പിഛോലാ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ജഗ്മന്ദിർ, ജഗ്നിവാസ് എന്ന രണ്ട് ദ്വീപുകൾ ഈ തടാകത്തിൽ സ്ഥിതിചെയ്യുന്നു. ഉദയ്പൂരിലെ പ്രശസ്തമായ ലേക് പാലസ് സ്ഥിതിചെയ്യുന്നത് ജഗ്നിവാസ് ദ്വീപിലാണ്.
- ഛായാഗ്രഹണം : അർജുൻ