വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-07-2008
ദൃശ്യരൂപം
വേനൽക്കാലത്ത് പൂവണിയുന്ന മനോഹരമായ ഒരു മരമാണ് ഗുൽമോഹർ. വാക, മദിരാശിമരം, എന്നും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Flambouyant Tree, Flame of the forest എന്നൊക്കെയും പേരുണ്ട്. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ പൂക്കുന്ന വാകമരങ്ങൾ സഞ്ചാരികൾക്ക് നയനാനന്ദകരമായ ദൃശ്യം ഒരുക്കുന്നു.
ഗുൽമോഹർ പുഷ്പം ആണു ചിത്രത്തിൽ.